2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ജെറ്റ് എയര്‍വേയ്‌സിന്റെ വിടവ് നികത്താന്‍ സ്‌പൈസ് ജെറ്റും എയര്‍ ഇന്ത്യയും

 

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മൂലം പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച ജെറ്റ് എയര്‍വേയ്‌സിന്റെ വിടവ് നികത്താന്‍ നടപടികളുമായി മറ്റ് കമ്പനികള്‍ രംഗത്ത്. ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയും ബജറ്റ് എയര്‍ലൈനായ സ്‌പൈസ് ജെറ്റുമാണ് ഏറ്റവും സുപ്രധാന നീക്കം നടത്തിയത്.

ജെറ്റിന്റെ 500 ലധികം ജീവനക്കാരെയാണ് സ്‌പൈസ് ജെറ്റ് തങ്ങളുടെ കമ്പനിയില്‍ നിയമിച്ചത്. 100 ലധികം പൈലറ്റുമാര്‍, 200 ക്യാബിന്‍ ജീവനക്കാര്‍, 200 ടെക്‌നിക്കല്‍ സ്റ്റാഫ് എന്നിവര്‍ ഉള്‍പ്പെടെയാണിത്.

സര്‍വീസ് പ്രതിസന്ധി നീക്കാന്‍ 24 അധിക ആഭ്യന്തര വിമാന സര്‍വിസുകളാണ് സ്‌പൈസ് ജെറ്റ് തുടങ്ങിയത്. ഇതിനായി ആറു പുതിയ ബോയിങ് 737 വിമാനങ്ങളും ഉപയോഗിക്കും.

അതേസമയം, ജെറ്റ് എയര്‍വേയ്‌സിന്റെ നിലത്തിറക്കിയ വിമാനങ്ങള്‍ താല്‍ക്കാലികമായി ഉപയോഗിക്കാന്‍ അനുമതി തേടിയിരിക്കുകയാണ് എയര്‍ ഇന്ത്യ. അഞ്ച് ബോയിങ് 777 ഫ്‌ളൈറ്റുകള്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് ജെറ്റിന്റെ ഇപ്പോഴത്തെ ഉടമയായ എസ്.ബി.ഐയോട് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

ജെറ്റിന്റെ അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് നടത്താനാണ് എയര്‍ ഇന്ത്യ പദ്ധതിയിടുന്നത്. മറ്റ് എയര്‍ ലൈനുകളും ജെറ്റിന്റെ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.