2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നാളെ മുതല്‍ 200 സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വിസ് നടത്തും

ന്യൂഡല്‍ഹി: നാളെ മുതല്‍ 200 സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വിസ് നടത്തുമെന്ന് റെയില്‍വേ. ആദ്യ ദിവസം 1.45 ലക്ഷം യാത്രക്കാര്‍ ട്രെയിന്‍ സര്‍വിസ് ഉപയോഗപ്പെടുത്തും. മുന്‍കൂര്‍ ബുക്കിങ്ങായി ജൂണ്‍ ഒന്നുമുതല്‍ 30 വരെ 26 ലക്ഷം ആളുകളാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.

കുടിയേറ്റ തൊഴിലാളികളെ കൊണ്ടുപോകാനുള്ള ശ്രമിക് ട്രെയിനുകള്‍ക്ക് പുറമേ ജൂണ്‍ ഒന്നുമുതല്‍ സര്‍വിസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കും.സ്‌പെഷ്യല്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ യാത്രയ്ക്ക് ഒന്നര മണിക്കൂര്‍ മുമ്പ് സ്റ്റേഷനില്‍ എത്തണം.

കണ്‍ഫേം അല്ലെങ്കില്‍ ആര്‍.എ.സി ടിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ സ്‌റ്റേഷനിലേക്ക് പ്രവേശിക്കാനുള്ള അനുവാദം. സ്റ്റേഷനില്‍ എത്തുന്നവരെ പരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്നും റെയില്‍വേ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.