2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സ്പീക്കര്‍ ഓം ബിര്‍ളയുടെ ആര്‍.എസ്.എസ് അംഗത്വവും ബാബരി കേസിലെ ജയില്‍വാസവും ലോക്‌സഭാ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷം

ന്യൂഡല്‍ഹി: 17ാം ലോക്‌സഭയുടെ സ്പീക്കറായി രണ്ടാംതവണ മാത്രം എം.പിയായി തെരഞ്ഞെടുക്കപ്പെട്ട, പാര്‍ലമെന്ററി കാര്യങ്ങളില്‍ അവഗാഹമോ പരിചയമോ ഇല്ലാത്ത ഓം ബിര്‍ള എത്തിയത് രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചിരുന്നു. രാജസ്ഥാനിലെ കോട്ടയില്‍ നിന്നു ലോക്‌സഭയിലെത്തിയ ഓം ബിര്‍ള, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തന്നെ പ്രധാനന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരനാണ്. ഈ അടുപ്പമാണ് സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഓം ബിര്‍ളയെ രാജ്യത്തെ ഉന്നത പദവികളിലൊന്നായ സ്പീക്കര്‍ സ്ഥാനത്തെത്താന്‍ സഹായിച്ചതും.

എന്നാല്‍, സ്പീക്കര്‍ പദവിയിലെത്തിയതോടെ ലോക്‌സഭാ വെബ്‌സൈറ്റില്‍ നിന്ന് അദ്ദേഹത്തിന്റെ പ്രൊഫൈലിലെ പല വിവരങ്ങളും നീക്കംചെയ്യപ്പെട്ടു. ആര്‍.എസ്.എസ് അംഗത്വം, 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ജയില്‍വാസം അനുഷ്ടിച്ചത് ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സാംരഗിയുടെ പ്രൊഫൈലില്‍ നിന്ന് നീക്കംചെയ്യപ്പെട്ടത്.

16ാം ലോക്‌സഭയില്‍ അംഗമായിരുന്നപ്പോള്‍ ബാബരി കേസിലെ ജയില്‍വാസവും ആര്‍.എസ്.എസ് അംഗത്വവും ഓം ബിര്‍ളയുടെ പ്രൊഫൈലില്‍ വിശദമാക്കിയിരുന്നു. ‘രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ ഭാഗമായതിനാല്‍ ഉത്തര്‍പ്രദേശ് ജയിലില്‍ ബിര്‍ള തടവുശിക്ഷ അനുഭവിച്ചിരുന്നു’ എന്നായിരുന്നു നേരത്തെ അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ ഉണ്ടായിരുന്നത്. എന്നാല്‍, പുതിയ പ്രൊഫൈലില്‍ മനുഷ്യസ്‌നേഹിയായി വിശേഷിപ്പിക്കുകയും എം.പി എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ നേട്ടങ്ങളെ എടുത്തുപറയുകയുംമാണ് ചെയ്യുന്നത്.

Speaker Om Birla’s RSS membership, jail term for involvement in Babri demolition deleted from LS website


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.