2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ലോകകപ്പിന് ഒരു ദിനം മുന്‍പ് പൊട്ടിത്തെറി: സ്പാനിഷ് ടീം പരിശീലകന്‍ ലൊപറ്റേഗിയെ പുറത്താക്കി

മാഡ്രിഡ്: റഷ്യ ലോകകപ്പ് തുടങ്ങാന്‍ ഒരു ദിനം മാത്രം ബാക്കിനില്‍ക്കേ സ്പാനിഷ് ടീമില്‍ പൊട്ടിത്തെറി. പരിശീലകന്‍ ജുലെന്‍ ലൊപറ്റേഗിയെ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്താക്കി.

പോര്‍ച്ചുഗലുമായി വെള്ളിയാഴ്ച ആദ്യ മത്സരം നടക്കാനിരിക്കേയാണ് ഫെഡറേഷന്റെ നീക്കം. അടുത്തമാസം മുതല്‍ ലാ ലിഗ ടീം റയല്‍ മാഡ്രിഡിന് പരിശീലനം നല്‍കാന്‍ വേണ്ടി കഴിഞ്ഞദിവസം കരാറിലേര്‍പ്പെട്ടിരുന്നു. ഇതാണ് നടപടിക്ക് കാരണം.

ദേശീയ പരിശീലകനെ ഞങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞയക്കുകയാണെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റുബിയാലെ പറഞ്ഞു. ഫെഡറേഷന് ഒരു വിവരവും നല്‍കാതെയാണ് കരാറുണ്ടാക്കിയത്. വാര്‍ത്താ കുറിപ്പ് ഇറക്കുന്നതിന് 10 മിനിറ്റ് മുന്‍പ് മാത്രമാണ് അറിയിച്ചത്. ഇത് സ്പാനിഷ് ടീമാണ്. ഈ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനാവില്ലെന്നും ലൂയിസ് പറഞ്ഞു.

സിനദിന്‍ സിദാന്‍ ഒഴിഞ്ഞ സാഹചര്യത്തിലാണ് 51 കാരനായ ലൊപറ്റേഗിയെ പരിശീലകനായി റയല്‍ നിയമിച്ചത്. തുടര്‍ച്ചയായ മൂന്ന് ചാംപ്യന്‍സ് ലീഗില്‍ കീരീടം സമ്മാനിച്ച ശേഷമായിരുന്നു സിദാന്റെ വിടപറയല്‍.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.