2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

വംശീയതയ്‌ക്കെതിരെ യൂറോപ്യന്‍ യൂനിയന്‍ പോരാടണമെന്ന് മെര്‍ക്കലിന്റെ ആഹ്വാനം

ബെര്‍ലിന്‍: യൂറോപ്യന്‍ യൂനിയനിനുള്ളില്‍ വംശീയ മനോഭാവാത്തെ ഇല്ലാതാക്കാന്‍ പോരാടണമെന്ന് രാജ്യങ്ങള്‍ക്ക് ജര്‍മന്‍ ചാന്‍സിലര്‍ ആംഗെല മെര്‍ക്കലിന്റെ ആഹ്വാനം. കുടിയേറ്റ പ്രശ്‌നത്തില്‍ നിന്ന് മുഖംതിരിക്കാന്‍ ഒരു അംഗരാജ്യത്തിനും സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.

സ്‌പെയിന്‍ സന്ദര്‍ശനത്തിനിടെയാണ് മെര്‍ക്കലിന്റെ പരാമര്‍ശം. ഇരുരാജ്യങ്ങളും തമ്മില്‍ അഭിയാര്‍ഥി കൈമാറ്റ കരാറില്‍ ഒപ്പുവയ്ക്കുന്നതിനാണ് മെര്‍ക്കലിന്റെ സന്ദര്‍ശനം. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചേസുമായി മെര്‍ക്കല്‍ കൂടിക്കാഴ്ച നടത്തി.

ചില രാജ്യങ്ങളില്‍ കൂടുതല്‍ അഭയാര്‍ഥികള്‍ എത്തിയതും അവരെ യൂറോപ്യന്‍ യൂനിയന്‍ (ഇ.യു) രാജ്യങ്ങള്‍ തമ്മില്‍ പങ്കുവയ്ക്കുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അടുത്ത മാസം ഓസ്ട്രിയയില്‍ നടക്കുന്ന ഇ.യു ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളും ഇതേ ആശയം പങ്കുവയ്ക്കും.

ആഫ്രിക്കയില്‍ നിന്ന് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ എത്തുന്ന ഇ.യു രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. ഇറ്റലിയില്‍ അഭയാര്‍ഥികള്‍ക്കെതിരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെയാണ് സ്‌പെയിനിലേക്ക് ഒഴുക്ക് കൂടിയത്. കഴിഞ്ഞയാഴ്ചയിലെ കണക്കുകള്‍ പ്രകാരം 23,500 പേരാണ് സ്‌പെയിനില്‍ എത്തിയത്. അതേസമയം, ഇറ്റലിയിലേക്ക് 18,500 അഭയാര്‍ഥികളും ഗ്രീസിലേക്ക് 16,000 പേരുമാണ് എത്തിയത്.

മൊറോക്കോ, തുനീഷ്യ രാജ്യങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാനും സ്‌പെയിന്‍, ജര്‍മന്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. യൂറോപ്പിലേക്കു കടക്കാന്‍ അഭയാര്‍ഥികള്‍ ആദ്യമെത്തുന്ന ആഫ്രിക്കന്‍ രാഷ്ട്രങ്ങളാണിവ.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.