2018 August 18 Saturday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

യോഗിക്കെതിരെ പരാമര്‍ശം: എസ്.പി നേതാവിനെതിരെ കേസ്

ലഖ്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാമര്‍ശം നടത്തിയതിന് മുന്‍ എം.പിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ കമല പ്രസാദ് റാവത്തിനെതിരെ കേസ്.

ഹിന്ദു യുവ വാഹിനി ജില്ലാ ഇന്‍ ചാര്‍ജ്ജ് രവി സിങിന്റെ പരാതിയില്‍ ദാരിയാബാദ് പൊലിസാണ് കേസെടുത്തത്.

ഈയിടെ ജയിലിലായ സ്വയംപ്രഖ്യാപിത ആള്‍ദൈവവുമായി യോഗിക്ക് ബന്ധമുണ്ടെന്നായിരുന്നു റാവത്തിന്റെ പരാമര്‍ശം. കഴിഞ്ഞ 20നായിരുന്നു വിവാദ പ്രസംഗം.

റാവത്തിന്റെ പ്രസ്താവന ജനങ്ങളുടെ വൈകാരിതകയെ ഇളക്കിയെന്ന് പരാതിക്കാരന്‍ പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.