2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ദക്ഷിണ റെയില്‍വേയില്‍ 2393 ഒഴിവുകള്‍; വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം

 

ദക്ഷിണ റെയില്‍വേയില്‍ വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാവുന്ന 2393 ഒഴിവുകള്‍. വിവിധ ലെവല്‍- 1 തസ്തികകളിലേക്കാണ് നിയമനം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 12നു മുന്‍പായി ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.

ട്രാക്ക്മാന്‍, ഹെല്‍പ്പര്‍(ട്രാക്ക് മെഷീന്‍), ഹെല്‍പ്പര്‍ (ടെലി), ഹെല്‍പ്പര്‍ (സിഗ്‌നല്‍), പോയിന്റ്‌സ്മാന്‍ ബി (എസ്.സി.പി), ഹെല്‍പ്പര്‍ (സി ആന്‍ഡ് ഡബ്ല്യൂ), ഹെല്‍പ്പര്‍ ഡീസല്‍ ഇലക്ട്രീഷ്യന്‍, ഹെല്‍പ്പര്‍ ഡീസല്‍ മെക്കാനിക്കല്‍, ഹെല്‍പ്പര്‍/ടി ആര്‍.ഡി എന്നീ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.

യോഗ്യത: 15 വര്‍ഷം സര്‍വീസുള്ള വിമുക്തഭടന്മാര്‍ക്കും ആര്‍മി ക്ലാസ്- 1 സര്‍ട്ടിഫിക്കറ്റ് ജയം, അല്ലെങ്കില്‍ തത്തൂല്യ യോഗ്യത ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായം 2019 ഓഗസ്റ്റ് 13ന് 50 വയസ് കവിയരുത്. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ പരിശോധന എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അപേക്ഷ സമര്‍പ്പിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വെബ്‌സൈറ്റ്: www.rrcmas.in എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Southern Railway Jobs 2019: Apply Online for 2393 Track man, Helper & Other Posts


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.