2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ദക്ഷിണ സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

ജുബ: ദക്ഷിണ സുഡാന്‍ തലസ്ഥാനമായ ജുബയില്‍ സൈനികര്‍ തമ്മിലുണ്ടായ വെടിവെപ്പിന് താത്കാലിക ആശ്വാസം. പ്രസിഡന്റ് സാല്‍വാ കിറാണ് ഇന്നലെ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യു.എന്‍ ഇടപെടലിനെതുടര്‍ന്നാണ് ഇരു വിഭാഗവും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്രദിനത്തിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നത്. വിമതരുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടയിലാണ് സംഘര്‍ഷം. പ്രസിഡന്റ് സാല്‍വാ കിറും വിമത നേതാവും വൈസ് പ്രസിഡന്റുമായ റിക് മഷാറിന്റെയും സൈനികരും അനുയായികളും തമ്മിലായിരുന്നു സംഘര്‍ഷം.

2011 ജൂലൈ ഒമ്പതിനാണ് സുഡാനില്‍ നിന്ന് സ്വതന്ത്രമായി ദക്ഷിണ സുഡാന്‍ രൂപംകൊണ്ടത്. ഹിത പരിശോധനയിലൂടെയാണ് ദക്ഷിണ സുഡാന്‍ നിലവില്‍ വന്നത്. എന്നാല്‍ പ്രസിഡന്റ് സാല്‍വാ കിര്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് വിമത പക്ഷം ശക്തമായത് മുതലാണ് രാജ്യത്ത് സംഘര്‍ഷം രൂക്ഷമായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.