2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ഉംറയോടൊപ്പം സഊദിയില്‍ സന്ദര്‍ശനം : പോസ്റ്റ് ഉംറ പ്രോഗ്രാം നിലവില്‍ വന്നു

മക്ക: ഉംറ ക്കൊപ്പം ചരിത്ര സ്ഥലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ മറ്റു സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ ഉതകുന്ന തരത്തിലുള്ള പുതിയ വിസ സമ്പ്രദായം  നിലവില്‍ വന്നു. മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ച ശേഷം രാജ്യത്തെ പ്രധാന ചരിത്ര നഗരങ്ങളും മറ്റും സന്ദര്‍ശനം നടത്തി തിരിച്ചു പോകാന്‍ ഉതകുന്ന തരത്തിലുള്ള ‘പോസ്റ്റ് ഉംറ ‘ സംവിധാനം സഊദി കമ്മിഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് പ്രിന്‍സ് സുല്‍ത്താന്‍ ഇബ്‌നു സല്‍മാനാണ് പ്രഖ്യാപിച്ചത്. .
ഉംറ നിര്‍വഹണ ശേഷം സാംസ്‌കാരിക-വിദ്യാഭ്യാസ സന്ദര്‍ശനം, എക്‌സിബിഷന്‍ സന്ദര്‍ശനം , സമ്മേളനത്തില്‍ പങ്കെടുക്കല്‍ ,ഷോപ്പിംഗ് സന്ദര്‍ശനം എന്നിവ അനുവദിക്കുന്നതാണ് ഉംറ പ്ലസ് പദ്ധതിയെന്ന് അദേഹം പറഞ്ഞു .അതേ സമയം ചരിത്രം അന്വേഷിക്കുന്ന വിശ്വാസികള്‍ക്ക് അവരുടെ മതപരവും സാംസ്‌കാരികവും വൈകാരികതയും കോര്‍ത്തിണക്കാന്‍ ഉതകുന്ന പദ്ധതിയാണിത് .എന്നാലിത് സാമ്പത്തിക ലാഭം ലക്ഷ്യം വെച്ചുള്ള പദ്ധതിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു .
ഏറെ കാലത്തെ പഠനത്തിനും ചര്‍ച്ചകള്‍ക്കും ശേഷമാണ് പദ്ധതി പ്രാബല്യത്തില്‍ വരുന്നത് .തിരു ഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും പദ്ധതി പ്രവര്‍ത്തിക്കുക .വിവിധ ഏജന്‍സികളുമായി ഇതിനു ധാരണയിലെത്തിയിട്ടുണ്ട് . ചരിത്ര കുതുകികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന തീരുമാനമാണിത് .നിലവില്‍ ഉംറ വിസയില്‍ മക്ക മദീന എന്നീ സ്ഥലങ്ങള്‍ മാത്രമേ സന്ദര്‍ശിക്കാന്‍ അനുമതിയുള്ളൂ .
ചടങ്ങില്‍ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ സഊദ് രാജകുമാരന്‍, ആഭ്യന്തരമന്ത്രാലയ അണ്ടര്‍സിക്രട്ടറി ഡോ: അഹമദ് സാലിം ,ഹജ്ജ് മന്ത്രാലയ ഉംറ കാര്യ സിക്രട്ടറി ഡോ: ഈസ റവാസ്, ജവാസാത്ത് മേധാവി സുലൈമാന്‍ അല്‍ യഹ്‌യ എന്നിവര്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.