2017 September 21 Thursday
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ ലവനിയിലാദിമമായൊരാത്മരൂപം; അവനവനാത്മസുഖത്തിനാചരിക്കു ന്നവയപരന്നു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

സഊദിയില്‍ ആശുപത്രിയില്‍ കുഴഞ്ഞു വീണു മലയാളി മരിച്ചു

 

ജിദ്ദ: ആശുപത്രിയില്‍ കുഴഞ്ഞു വീണു മലയാളി മരിച്ചു. മലപ്പുറം ചേറൂര്‍ മുതുവില്‍കുണ്ട് ചോലക്കത്തൊടി ഹുസൈന്‍ മാസ്റ്ററുടെ മകന്‍ അബ്ദുല്‍ റഷീദ് (40) ആണ് ജിദ്ദയില്‍ ആശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചത്.

ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഷറഫിയയിലെ പോളിക്ലിനിക്കില്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 20 വര്‍ഷമായി അല്‍ റവാബിയില്‍ മിനിമാര്‍ക്കറ്റ് നടത്തിവരികയായിരുന്ന റഷീദ് അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ജിദ്ദ മുതുവില്‍കുണ്ട് മഹല്ല് കമ്മിറ്റി ട്രഷറര്‍ ആയിരുന്നു.

മയ്യിത്ത് റുവൈസ് ഖബറിസ്ഥാനില്‍ ഖബറടക്കി. മാതാവ്: മറിയുമ്മ. ഭാര്യ ഉമ്മു ഹബീബ. ഫാത്തിമ സിന്‍ഹ, ഫിനാദ് ഫെമി എന്നിവര്‍ മക്കളാണ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.