2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഇന്ന് നാട്ടില്‍ പോകാനിരുന്ന മലയാളി സഊദിയില്‍ മരിച്ചു

റിയാദ്: നാട്ടിലേക്ക് പോകാനായി മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ബുധനാഴ്ച നാട്ടിലേക്ക് പോകാനിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം വര്‍ക്കല അക്കരവിളപണയില്‍ വീട്ടില്‍ ഷാജി (46) ആണ് ഉനൈസയില്‍ മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ലീവിനായി നാട്ടിലേക്ക് പോകാനായി പെട്ടിയും മറ്റും ഒരുക്കി പൂര്‍ണ്ണ സജ്ജമാക്കി ബുധനാഴ്ച്ച ഉച്ചക്ക് 11:50 നുള്ള ഗള്‍ഫ് എയറില്‍ നാട്ടിലേക്ക് പോകാനായിരുന്നതായിരുന്നു.

രാവിലെ വിമാനത്താവളത്തില്‍ കൊണ്ടെത്തിക്കാനായി ബന്ധപ്പെട്ടപ്പോള്‍ മറുപടിയില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ദര്‍ശക വിസയിലെത്തിയ കുടുംബം മൂന്നാഴ്ച്ച മുമ്പാണ് നാട്ടിലേക്ക് തിരിച്ചു പോയത്.
റൂബിയാണ് ഭാര്യ. സൗമ്യ (21), ആദില്‍ (17) എന്നിവര്‍ മക്കളാണ്. പരേതരായ സൈനുദ്ധീന്‍സാഫറ ഉമ്മ എന്നിവരുടെ മകനാണ്. പതിമൂന്നു വര്‍ഷമായി ഉനൈസയില്‍ ഗസാലിയ ഈത്തപ്പഴ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. മയ്യത്ത് ഉനൈസയില്‍ ഖബറടക്കും. ഉനൈസ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടികള്‍ നടന്നു വരികയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.