2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

സൂറത്തിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോച്ചിങ് സെന്ററിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. പുകശ്വസിച്ചും പ്രാണരക്ഷാര്‍ഥം കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയുമാണ് പലരും മരിച്ചത്. തീപിടിത്തത്തിന് കാരണം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ കെട്ടിടത്തിന്റെ നിര്‍മാതാക്കള്‍, കോച്ചിങ് സെന്റര്‍ ഉടമ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കെട്ടിടം നിര്‍മിച്ച ഹര്‍ഷല്‍ വെകാരിയ, ജിഗ്നേഷ് എന്നിവരും കോച്ചിങ് സെന്റര്‍ ഉടമ ഭാര്‍ഗവ് ബുതാനിയുമാണ് അറസ്റ്റിലായത്.
അതിനിടയില്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിന്റെ വിഡിയോ പുറത്തുവന്നു. സൂറത്തിലെ സര്‍ത്താന ഏരിയയിലെ തക്ഷശില കോപ്ലക്‌സ് എന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഈ സമയം കോച്ചിങ് സെന്ററില്‍ 70 കുട്ടികളുണ്ടായിരുന്നു.
തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സൂറത്തിലെ മുഴുവന്‍ കോച്ചിങ് സെന്ററുകളും താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ പൊലിസ് ഉത്തരവിട്ടിട്ടുണ്ട്. അഗ്നി സുരക്ഷാ സംവിധാനം ഉള്‍പ്പെടെയുള്ളവ ഉണ്ടെങ്കില്‍ മാത്രമേ തുടര്‍പ്രവര്‍ത്തനം അനുവദിക്കൂ എന്ന് സൂറത്ത് പൊലിസ് കമ്മിഷനര്‍ സതീഷ് ശര്‍മ പറഞ്ഞു. അഗ്നി സുരക്ഷാ സര്‍ട്ടിഫിക്കറ്റ് കര്‍ശനമായും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.