2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഞൊടിയിടയില്‍ റീച്ചാര്‍ജ്; സാങ്കേതിക വിപ്ലവത്തിനു ശാസ്ത്രലോകം

ഇനി വൈദ്യുത ഉപകരണങ്ങളും ഇലക്ട്രിക്ക് വാഹനങ്ങളും റീച്ചാര്‍ജ് ചെയ്യാന്‍ സമയം വേണ്ട. ഇതിനായുള്ള പുത്തന്‍ സാങ്കേതിക വിദ്യ അടുത്തുതന്നെ വ്യാപകമാക്കാന്‍ ലക്ഷ്യമിടുകയാണ് ഊര്‍ജ മേഖലയില്‍ ഗവേഷണം നടത്തുന്ന ഒരു കൂട്ടം ഗവേഷകര്‍.

പ്രധാനമായും വൈദ്യുത വാഹനങ്ങളെ ലക്ഷ്യം വച്ചാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത്. ഞൊടിയിടയില്‍ തന്നെ ( ഇന്‍സ്റ്റന്റ് റിച്ചാര്‍ജിങ്) വൈദ്യുതോപകരണങ്ങളും ഇലക്ട്രിക് വാഹനങ്ങളും റീച്ചാര്‍ജ് ചെയ്യാന്‍ പറ്റുമെന്നതിനാല്‍ കൂടുതല്‍ സുരക്ഷ ലഭിക്കുമെന്നതും പരിസ്ഥിതിക്ക് ദോഷകരമല്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്.

ഈ ടെക്‌നോളജി കൂടുതല്‍ വികസിപ്പിക്കാനും വാണിജ്യവല്‍ക്കരിക്കാനും തയാറെടുക്കുകയാണ് ഐ.എഫ് എല്‍.എല്‍.സി സ്ഥാപകന്‍ (ifbetter LLC) ജോണ്‍ കുഷ്മാന്‍.

ലോകത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെയും ഹൈബ്രിഡ് വാഹനങ്ങളുടെയും വില്‍പ്പന കുറയുകയാണെന്നും ഇത് പരിഹരിക്കുന്നതിനായി പുതിയ റീച്ചാര്‍ജിങ് സ്റ്റേഷനുകളും സാങ്കേതിക വിദ്യയും ആവശ്യമാണെന്നും കുഷ്മാന്‍ പറയുന്നു.

എന്നാല്‍ റീച്ചാര്‍ജിങ് ബാറ്ററിയുടെ കാലാവധി വലിയൊരു പ്രശ്‌നമാണെന്നും നിലവിലുള്ള ബാറ്ററിയുടെ ആന്തരികഘടനകളില്‍ മാറ്റങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമിലല്‍ നടന്ന ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ പോറസ് മീഡിയയുടെ ഒന്‍പതാമത് കോണ്‍ഫറന്‍സിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.