2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മഹാരാഷ്ട്ര: ശിവസേനയില്‍നിന്ന് സോണിയ രേഖാമൂലം ഉറപ്പു വാങ്ങിയിരുന്നു, വെളിപ്പെടുത്തലുമായി അശോക് ചവാന്‍

 

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ പ്രവര്‍ത്തിക്കൂവെന്ന് ശിവസേനയില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രേഖാമൂലം ഉറപ്പുവാങ്ങിയതായി വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും നിലവില്‍ ഉദ്ധവ് താക്കറെ മന്ത്രിസഭയിലെ പി.ഡബ്ല്യൂ.ഡി മന്ത്രിയുമായ അശോക് ചവാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭരണഘടനയുടെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സോണിയ നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ ആമുഖം ഒരിക്കലും ലംഘിക്കില്ലെന്നും ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കൂവെന്നും ശിവസേനയില്‍ നിന്ന് എഴുതി വാങ്ങണമെന്നാണ് അവര്‍ തങ്ങളോട് പറഞ്ഞത്. ഉദ്ധവ് താക്കറെയോട് ഇക്കാര്യം സംസാരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ചവാന്‍ പറഞ്ഞു.

പ്രതീക്ഷിച്ച രീതിയിലല്ല സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കില്‍ സഖ്യത്തില്‍ നിന്ന് പിന്മാറുമെന്ന് സോണിയാ ഗാന്ധി മുതിര്‍ന്ന നേതാക്കളെ അറിയിച്ചിരുന്നുവെന്നും ചവാന്‍ വെളിപ്പെടുത്തി. ഇക്കാര്യം അതേരീതിയില്‍ ഞങ്ങള്‍ താക്കറെയെ അറിയിക്കുകയും അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തുവെന്നും ചവാന്‍ വ്യക്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News