2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

സര്‍ഫ് എക്‌സലിനെ ബഹിഷ്‌കരിക്കാന്‍ സംഘ്പരിവാറുകാര്‍ കൂട്ടത്തോടെ മൈക്രോസോഫ്റ്റ് എക്‌സലില്‍!

 

ഹോളിയുമായി ബന്ധപ്പെട്ട പരസ്യത്തെത്തുടര്‍ന്ന് സര്‍ഫ് എക്‌സലിനെതിരെ സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത ബഹിഷ്‌കരണത്തിനും തെറിവിളിക്കും ഇരയായി മൈക്രോസോഫ്റ്റ് എക്‌സലും. നിരവധി പേരാണ് എം.എസ് എക്‌സലിന്റെ ആപ്പിനു കീഴില്‍ മലയാളടത്തിലടക്കം മോശം കമന്റും റേറ്റിങും ചാര്‍ത്തുന്നത്.

ചിലര്‍ കാര്യമായാണ് ഇത്തരം കമന്റുകള്‍ ചെയ്യുന്നതെങ്കിലും, പലരും സംഘ്പരിവാരുകാരെ ട്രോളിക്കൊണ്ട് കമന്റിടുകയും ചെയ്യുന്നുണ്ട്. ഇതൊന്നും മനസ്സിലാവാതെ കമന്റിന് ലൈക്കിടുകയും വീണ്ടും തെറി കമന്റുകള്‍ ഇടുകയും ചെയ്യുകയാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍.

സര്‍ഫ് എക്‌സല്‍ ഏതാണ് എം.എസ് എക്‌സല്‍ ഏതാണെന്നു തിരിച്ചറിയാത്ത സംഘ് പ്രവര്‍ത്തകര്‍ക്കെതിരെ വലിയ രീതിയിലുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയകളില്‍ വരുന്നത്. നിരവധി പേര്‍ പരിഹാസവുമായി ട്വിറ്ററിലും മറ്റും രംഗത്തെത്തി.


Read more at:പരസ്യം ‘ലൗ ജിഹാദി’നെ പ്രോല്‍സാഹിപ്പിക്കുന്നു! സര്‍ഫ് എക്‌സലിനെ ബഹിഷ്‌കരിക്കാന്‍ സംഘ്പരിവാര്‍ ആഹ്വാനം 


#BoycottSurfExcel എന്ന ഹാഷ്ടാഗില്‍ വലിയ രീതിയിലുള്ള ബഹിഷ്‌കരണാഹ്വാനമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പരസ്യത്തില്‍ ‘ലൗ ജിഹാദി’നെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നും മതേതരത്വം പ്രചരിപ്പിക്കുന്നുണ്ടെന്നും പറഞ്ഞാണ് സംഘ്പരിവാറിന്റെ പ്രതിഷേധം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News