2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

മസ് ഹര്‍ഷ

ക്രിസ്റ്റഫര്‍ നോളന് തിരക്കഥ ഒരുക്കുന്ന ആരോ ആയിരിക്കണം മോദിജിയുടെ പ്രസംഗം തയാറാക്കുന്നത്. ബെള്ളാരിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം കേട്ടാല്‍ നോളന്‍ പോലും ശിരസ്സ് നമിക്കും. 1948ല്‍ നമ്മള്‍ പാകിസ്താനുമായുള്ള യുദ്ധത്തില്‍ ജയിച്ചു. പക്ഷെ ഈ ജയത്തിന് പിന്നില്‍ അന്നത്തെ പട്ടാള ജനറല്‍ ആയിരുന്ന ജനറല്‍ തിമ്മയ്യ ആണ് കാരണം എന്നാണ് മോദി പറയുന്നത്. പക്ഷെ തിമ്മയ്യ സൈനിക മേധാവി ആകുന്നത് 1957ല്‍ ആണ്. എന്നുവച്ചാല്‍ 1948ലെ യുദ്ധം ജനറല്‍ തിമ്മയ്യ നയിക്കുന്നത് 1957ല്‍ നിന്ന് കൊണ്ടാണ്. ഭാവികാലത്തിലെ ജനറല്‍ ഭൂതകാലത്തിലെ യുദ്ധം നയിക്കുന്നതൊക്കെ നോളന്‍ കഥകളില്‍ അല്ലാതെ കേട്ടിട്ടുണ്ടോ മാളോരെ ??! തീര്‍ന്നില്ല;
ഭൂതകാലത്തിലെ പട്ടാള മേധാവിയെ പുറത്താക്കാന്‍ കൃഷ്ണമേനോന്‍ ഭാവികാലത്തില്‍ ഇരുന്നുകൊണ്ട് വര്‍ത്തമാന കാലത്തെ പ്രധാനമന്ത്രിയുമായി ഗൂഢാലോചന നടത്തി. കാരണം 1948ല്‍ കൃഷ്ണമേനോന്‍ ബ്രിട്ടനിലെ സ്ഥാനപതി ആയിരുന്നു . കൃഷ്ണമേനോന്‍ 1957 ലാണ് മന്ത്രിസഭയില്‍ എത്തുന്നത്.
അങ്ങനെ ഭാവികാലത്തിലിരുന്നു ഭൂതകാലത്തിലെ യുദ്ധം നയിച്ച തിമ്മയ്യയെ കൃഷ്ണമേനോന്‍ ഭാവികാലത്തെ പ്രതിരോധ മന്ത്രിയുടെ അധികാരം ഉപയോഗിച്ചു ദ്രോഹിച്ചു. വര്‍ത്തമാന കാലത്തിരുന്നു നെഹ്‌റു എല്ലാത്തിനും നേതൃത്വം നല്‍കി.
വല്ലതും മനസ്സിലായോ ? ഞാന്‍ പറഞ്ഞില്ലേ നോളന്‍ പോലും തോറ്റുപോകും. നമ്മുടെ പ്രധാനമന്ത്രി ദയവായി വയോജന വിദ്യാഭ്യാസത്തിന് എങ്കിലും ചേരണം. താങ്കള്‍ നല്ലൊരു പ്രാസംഗികന്‍ ആണ്. ദയവായി നോക്കി വായിക്കരുത്. നിര്‍ബന്ധമാണെങ്കില്‍ സംഘി അല്ലാത്ത ഒരാളെ പ്രസംഗം തയാറാക്കാന്‍ നിയമിക്കുക. ചതിക്കില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.