2017 November 09 Thursday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

ഇത് സോളാര്‍ റിപ്പോര്‍ട്ടല്ല, സരിതാ റിപ്പോർട്ട്: ഉമ്മന്‍ചാണ്ടി

  • റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമുള്ള സര്‍ക്കാര്‍ നടപടികള്‍ സുതാര്യമല്ല
  • ആരോപണങ്ങള്‍ തെളിഞ്ഞാല്‍ പൊതുരംഗത്തുണ്ടാവില്ല

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമുള്ള സര്‍ക്കാര്‍ നടപടികള്‍ സുതാര്യമല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

റിപ്പോര്‍ട്ടിനെകുറിച്ച് പല സംശയങ്ങളുമുണ്ട്. റിപ്പോര്‍ട്ടിനെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ പോലും അറിയിച്ചിട്ടില്ല. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ യു.ഡി.എഫ് നേതാക്കള്‍ തലയില്‍ മുണ്ടിട്ട് നടക്കണമെന്ന് പറഞ്ഞവര്‍ എന്തിനാണ് റിപ്പോര്‍ട്ട് ഇത്ര രഹസ്യമാക്കി വെച്ചത്.

നേരത്തെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പറഞ്ഞു. എന്നാലിപ്പോള്‍ പറയുന്നു അന്വേഷണം നടത്തിയ ശേഷം കേസെടുക്കണമെന്ന്. എന്താണ് ഇങ്ങനെ മാറ്റിപ്പറയുന്നതിനുള്ള കാരണം.

എനിക്കും യു.ഡി.എഫിനും ഒന്നും മറച്ചുവെക്കാനില്ല. നിയമനടപടികളെ ഭയപ്പെടുന്നില്ല. മുഖ്യമന്ത്രിയുടേത് പ്രതികാരനടപടിയാണോ എന്ന് സംശയമുണ്ട്. ഇത് സോളാര്‍ റിപ്പോര്‍ട്ടല്ല, സരിതാ റിപ്പോര്‍ട്ടാണ്. മുഖ്യമന്ത്രി വൃത്തികെട്ട ധൃതി കാണിച്ചുവെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

കേസെടുത്തത് വെറുമൊരു കത്തിന്റെ പേരിലാണ്. സരിതയുടെ കത്ത് കമ്മിഷന്‍ മാര്‍ക്ക് ചെയ്തത് എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതിന് ശേഷമാണ്. കത്തിന്റെ വിശ്വാസ്യത എന്നും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ജയിലിലെ കത്ത് 21 പേജ്, പരിഗണിച്ചത് 25 പേജുള്ള കത്താണെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ എന്നും ജനങ്ങളുടെ കൂടെ നിക്കുന്നയാളാണ്. ഇതുവരെ ഒരുതരത്തിലുള്ള ആക്ഷേപത്തിനും വഴികൊടുത്തിട്ടില്ല.

ഇതില്‍ ഒരു ശതമാനമെങ്കിലും കഴമ്പുണ്ടെങ്കില്‍ പൊതുരംഗത്തുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.