2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കുന്നത് പരിഗണിക്കും: സോളാര്‍ കമ്മിഷന്‍

കൊച്ചി: കേസിലെ മുഴുവന്‍ തെളിവെടുപ്പും വിസ്താരവും അവസാനിച്ച ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് സോളാര്‍ കമ്മീഷന്‍.എന്നാല്‍ ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കേണ്ടതില്ലെന്നും കമ്മിഷന്‍ അറിയിച്ചു.
സരിതയുടെ കത്തടക്കം പുതിയ ആരോപണങ്ങള്‍ വന്ന സാഹചര്യത്തില്‍ ലോയേഴ്‌സ് യൂണിയനാണ് മുഖ്യമന്ത്രിയെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ചിലരെക്കൂടി വിസ്തരിക്കാനുണ്ടെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തെ അപ്പോള്‍ വിസ്തരിക്കാമെന്നും കമ്മീഷന്‍ അറിയിച്ചു.അന്വേഷണ കമ്മിഷന്‍ നിയമപ്രകാരം ഒരിക്കല്‍ വിസ്തരിച്ച സാക്ഷിയെ ആവശ്യമെങ്കില്‍ വീണ്ടും വിസ്തരിക്കാന്‍ അധികാരമുണ്ടെന്ന് ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു.മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കുന്നതില്‍ അദ്ദേഹത്തിന്റെ അഭിഭാഷകനും എതിര്‍പ്പ് അറിയിച്ചില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.