2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

കുടുംബഭാരം ചുമക്കാന്‍ താല്‍പ്പര്യമില്ല; രണ്ടിലേറെ കുട്ടികളുള്ളവരുടെ വോട്ടവകാശം എടുത്തുകളയണമെന്ന് ബാബാ രാംദേവ്

  • തന്നെ പോലെ അവിവാഹിത ജീവിതം നയിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണം

ന്യൂഡല്‍ഹി: വിവാഹം കഴിച്ച് രണ്ടു കുട്ടികളില്‍ കൂടുതല്‍ ജന്മം നല്‍കുന്നവരുടെ വോട്ടവകാശം എടുത്തുകളയണമെന്ന് ബാബാ രാംദേവ്. കുടുംബജീവിതം നയിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്. വിവാഹം കഴിച്ച് കുട്ടികളുണ്ടാകുമ്പോള്‍ തന്റെ ജീവിതം കുടുംബത്തിന് വേണ്ടി മാത്രമായിരിക്കും. എന്നാല്‍, താന്‍ കല്യാണം കഴിക്കാത്തതിനാല്‍ തനിക്ക് മറ്റുകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നുവെന്ന് രാംദേവ് അവകാശപ്പെട്ടു.

2050 ഓടെ പതഞ്ജലി പോലുള്ള ഉത്പ്പന്നങ്ങള്‍ നിര്‍മിച്ച് ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനാണ് താന്‍ ശ്രമിക്കുന്നതെന്നും രാംദേവ് പറഞ്ഞു. വിവാഹം കഴിക്കുന്നവരും ഇല്ലാത്തവരും ഉണ്ട്. തന്നെ പോലെ അവിവാഹിത ജീവിതം നയിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് രാംദേവ് കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.