2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എം ശിവശങ്കറിന്റെ മൊബൈല്‍ഫോണ്‍ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ് : സ്വപ്‌നയുമായി അടുത്ത സൗഹൃദമെന്ന് ശിവശങ്കര്‍

  • ഫോണ്‍ വിളികള്‍ക്ക് കള്ളക്കടത്തുമായുള്ള ബന്ധം തെളിയിക്കാന്‍ കൂടുതല്‍ പരിശോധന ഉണ്ടാകും
  • ബുദ്ധികേന്ദ്രം ജലാലും റമീസും

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐ.ടി സെക്രട്ടറി എം ശിവശങ്കറിന്റെ മൊബൈല്‍ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടെയാണ് ശാസ്ത്രീയ തെളിവെടുപ്പിനുവേണ്ടി മൊബൈല്‍ഫോണ്‍ കസ്റ്റഡിയിലെടുത്തത്. അതേ സമയം എം.ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കസ്റ്റംസ് നിയമം 108 അനുസരിച്ചാണ് ശിവശങ്കറിന്റെ മൊഴി എടുത്തത്. സ്വപ്നയുമായി അടുത്ത സൗഹൃദമെന്നാണ് കസ്റ്റംസിന് എം. ശിവശങ്കര്‍ മൊഴി നല്‍കിയതെന്നാണ് അറിയുന്നത്. ഫോണ്‍ വിളികള്‍ക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടന്ന് തെളിയിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന ഉണ്ടാകുമെന്നും കസ്റ്റംസ് വ്യത്തങ്ങള്‍ വ്യക്തമാക്കി.
സരിത്തും സ്വപ്‌ന സുരേഷും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഉറ്റ സൗഹൃദമാണ് എം. ശിവശങ്കറിന് ഉണ്ടായിരുന്നതെന്നും വീട് എടുത്ത് നല്‍കിയതിന്റെ വിശദാംശങ്ങള്‍ അടക്കം പുറത്ത് വന്നിട്ടുണ്ട്. എന്തിനാണ് മുറി എടുത്ത് നല്‍കിയതെന്നടക്കം വ്യക്തമാകേണ്ടതുണ്ട്. കള്ളക്കടത്തില്‍ പങ്കുണ്ടോയെന്ന് സ്വപ്ന അടക്കുള്ളവരില്‍ നിന്നെ വ്യക്തമാക്കൂ എന്നും കസ്റ്റംസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

അറസ്റ്റിലായ ജലാലും റമീസും ചേര്‍ന്നാണ് കള്ളക്കടത്തിന് പണം മുടക്കാന്‍ ആളെ കണ്ടെത്തിയത്. സന്ദീപും റമീസുമാണ് നയതന്ത്ര ചാനലിലൂടെയുള്ള കളളക്കടത്ത് സാധ്യത തിരിച്ചറിഞ്ഞത്. സ്വപ്നയേയും സരിത്തിനേയും ഇതിനായി സമീപിച്ചു. കളളക്കടത്തിന് പണം മുടക്കാന്‍ തയാറുള്ളവരെ കണ്ടെത്തിയത് ജലാലാണ്. പണം മുടക്കുന്നവര്‍ക്ക് ലാഭ വിഹിതം വിതരണം ചെയ്തിരുന്നതും സ്വര്‍ണം വാങ്ങാന്‍ ആളെ കണ്ടെത്തിയിരുന്നതും ജലാല്‍ ആണെന്നും ആണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.