2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സ്വര്‍ണക്കടത്തില്‍ എന്റെ ഓഫിസില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവരും കുടുങ്ങട്ടെയെന്ന് മുഖ്യമന്ത്രി

  • വന്‍ സ്രാവുകള്‍ രക്ഷപ്പെടരുത്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിന്റെ അന്വേഷണത്തില്‍ ആശങ്കയില്ലെന്നും എന്‍.ഐ.എ മികച്ച അന്വേഷണ ഏജന്‍സിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
കേസില്‍ വമ്പന്‍മാരും വന്‍ സ്രാവുകളുമുണ്ടെങ്കില്‍ എല്ലാവരും കുടുങ്ങട്ടെ. ഇനി എന്റെ ഓഫിസില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവരും കുടുങ്ങട്ടെ. അതിലൊന്നും തനിക്കു ആശങ്കയില്ല. മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരു കുറ്റവാളികളേയും സംരക്ഷിക്കില്ല. വി. ശിവശങ്കരനെക്കുറിച്ച് ചില പരാതികളുയര്‍ന്നു. അതുകൊണ്ട് അദ്ദേഹത്തെ മാറ്റി നിര്‍ത്തി. അന്വേഷണ ഏജന്‍സി കൂടുതല്‍ അന്വേഷിക്കട്ടെ. അവര്‍ക്കല്‍പം സമയം കൊടുക്കൂ. ആര്‍ക്കൊക്കെയാണ് ഏതൊക്കെതരത്തിലാണ് പങ്കെന്നുവ്യക്തമാക്കട്ടെ. ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നും വേണ്ട നടപടി സ്വീകരിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണ ഏജന്‍സിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.