2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം കിട്ടിയില്ലെന്ന മന്ത്രി സ്മൃതി ഇറാനിയുടെ വാദം തെറ്റ് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പെട്ട മലപ്പുറം കരുവാരക്കുണ്ടിലെ അതിഥ് തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ഭക്ഷണമെത്തിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന വാദവും ശരിയല്ല. അത്തരത്തിലൊരു പരാതി ആരുടേയും ശ്രദ്ധയില്‍പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ കരുവാരക്കുണ്ട്, ഇരിങ്ങാട്ടിരി എന്ന സ്ഥലത്ത് 41 അതിഥി തൊഴിലാളികള്‍ അഫ്‌സല്‍ എന്നയാളുടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ട സാധനങ്ങളും ഭക്ഷണവും ക്വാര്‍ട്ടേഴ്‌സ് ഉടമയും ഏജന്റും എത്തിച്ച് നല്‍കിയിരുന്നു. ഇവര്‍ക്കാവശ്യമായ ഭക്ഷണം കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് എത്തിക്കാമെന്ന് അറിയിച്ചെങ്കിലും സ്വയം പാചകം ചെയ്ത് കഴിച്ചോളാമെന്നായിരുന്നു പ്രതികരണം. ഇതിനെത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ ദിവസം 25 കിറ്റുകള്‍ എത്തിച്ചു.

അവര്‍ക്ക് ഭക്ഷണത്തിന് ഒരു ക്ഷാമവും ഉണ്ടായിട്ടില്ല. അത്തരമൊരു പരാതിയും വന്നിട്ടില്ല. ആ സാഹചര്യത്തില്‍ സ്മൃതി ഇറാനി ഭക്ഷണം നല്‍കിയെന്ന വാര്‍ത്ത വ്യാജപ്രചാരണം എന്ന നിലയില്‍ അവഗണിക്കുകയായിരുന്നു. പിന്നീട് രാഹുല്‍ അമേഠിയില്‍ ഭക്ഷണം നല്‍കി, സ്മൃതി ഇറാനി വയനാട്ടില്‍ ഭക്ഷണം നല്‍കി എന്ന തരത്തിലുള്ള വാര്‍ത്ത ഡല്‍ഹിയില്‍ നിന്ന് വരുന്നത് കണ്ടു. സമൃതി ഇറാനിയുടെ സമയോചിതമായ ഇടപെടല്‍മൂലം പട്ടിണിക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിയെന്ന വാര്‍ത്ത ഓര്‍ഗനൈസര്‍ എന്ന മാധ്യമത്തിലൂടെയും പ്രചരിപ്പിക്കുന്നത് കണ്ടു. അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ യോജിപ്പോടെ തന്നെയാണ് കേരളത്തില്‍ ചെയ്യുന്നത്. അതിന് ഭംഗം വരുന്ന രീതിയിലോ ഇകഴ്ത്തിക്കാട്ടുന്ന രീതിയിലോ ഉള്ള പ്രചാരണം ഉണ്ടാവരുത്. അതില്‍ നിന്ന് എല്ലാവരും മാറിനില്‍ക്കണം’- മുഖ്യമന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.