2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ മനസ് കിഴടക്കും വിവോ വി 11

വിവോ വി 11ഫോണിന്റെ പ്രത്യേകതകള്‍ അറിയാനുള്ള കാത്തിരിപ്പിലായിരുന്നു പലരും. സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് ഈ ഫോണിനെ കുറിച്ചുള്ള പല പ്രചാരണങ്ങളും നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഔദ്യോഗികമായി തന്നെ വിവോ വി 11ന്റെ സവിശേഷതകള്‍ കമ്പനി പുറത്തുവിട്ടു. ഫിങ്കര്‍ പ്രിന്റ് സ്‌കാനറിനൊടൊപ്പം തന്നെ വാട്ടര്‍ഡ്രാപ് നോട്ട് ഉള്‍പ്പെടുന്നതാണ് വിവോ വി11. 660 ചിപ്‌സെറ്റ് സ്‌നാപ്പ്ഡ്രാഗണാണ് വി11ന്റെ മറ്റൊരു പ്രത്യേകത. 6 ജിബി റാമിനൊടൊപ്പം തന്നെ 128 ജിബിയാണ് ഇന്റേണല്‍ സ്റ്റോറജ്. ഡിസ്‌പ്ലേ എച്ച്ഡിയാണ്.

ഫിങ്കര്‍പ്രിന്റ് സെന്‍സറേടൊപ്പം തന്നെ ഫേസ്അണ്‍ലോക്കിങ് സെക്യൂരിറ്റിയും വി11ലുണ്ട്. 12എംപി, 5എംപി എന്നി രണ്ട് ബാക്ക് കാമറയാണ് ഉള്ളത്. സെല്‍ഫി കാമറ 25മെഗാപിക്‌സലാണ്. ബാറ്ററി പവര്‍ 3,400എംഎഎച്ചാണ്. പ്ലാറ്റ്‌ഫോം ആന്‍ഡ്രായിഡ് ഓറിയോ 8.1 ആണ്. സ്റ്റാറി നൈറ്റ്, നെബുല എന്നി നിറങ്ങളില്‍ വി11 ലഭ്യമാണ്. സെപ്റ്റംബര്‍ ആറില്‍ നടക്കുന്ന പരിപാടിയിലൂടെ വി11ന്റെ വില അറിയാമെന്നാണ് കരുതുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.