2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

സൈബര്‍ ആക്രമണം അവസാനിച്ചിട്ടില്ല, അടുത്ത ലക്ഷ്യം സ്മാര്‍ട്ട്‌ഫോണുകള്‍?

റാന്‍സംവേറിന്റെ സൈബര്‍ ആക്രമണ ഭീതിയിലാണ് ലോകമിന്ന്. ഇങ്ങ് കേരളത്തിലും നമ്മള്‍ ആക്രമണം നേരിട്ടു. വണ്ണാക്രൈ മാല്‍വെയറുകളെ ഉപയോഗിച്ച് ലോകത്താകമാനം ലക്ഷക്കണക്കിന് കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്തു. ഈ ആക്രമണം അവസാനിച്ചെന്ന് പറയാനായിട്ടില്ലെന്നാണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ ഡയരക്ടര്‍ ജനറല്‍ സഞ്ജയ് ബാല്‍ പറയുന്നത്.

റാന്‍സംവേറുകളുടെ അടുത്ത ആക്രമണം സ്മാര്‍ട്ട്‌ഫോണുകളായിരിക്കുമെന്നാണ് സഞ്ജയ് ബാല്‍ മുന്നറിയിപ്പു നല്‍കുന്നത്. മൊബൈല്‍ ഫോണില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയിഡ് ആണ്. ഇതു തകര്‍ത്താല്‍ എന്താവുമെന്ന് നമുക്കറിയില്ല. അതൊരു വലിയ പ്രത്യഘാതമുണ്ടാക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹാക്കര്‍മാര്‍ എപ്പോഴും മുമ്പോട്ട് രണ്ടു ചവിട്ടടി വയ്ക്കും. ഈ ആക്രമണം കഴിഞ്ഞാല്‍ അടുത്തത് എന്തായിരിക്കുമെന്ന് നമുക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ആക്രമണം ഉണ്ടാവുമ്പോള്‍ എല്ലാ ബാങ്കുകള്‍ക്കും ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കും റെയില്‍വേകള്‍ക്കും മറ്റു അടിയന്തര പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

ആക്രമണങ്ങളെ ചെറുക്കുന്ന കാര്യത്തില്‍ മറ്റു രാജ്യങ്ങളേക്കാള്‍ സാധ്യതകള്‍ നമ്മള്‍ക്കുണ്ട്. ബുധനാഴ്ച വൈകിട്ടു വരെ രാജ്യത്തെ 85 കംപ്യൂട്ടറുകളെ മാത്രമാണ് റാന്‍സംവേര്‍ ബാധിച്ചത്. 150 രാജ്യങ്ങളിലായി രണ്ടു ലക്ഷത്തോളം കംപ്യൂട്ടറുകളെയാണ് റാന്‍സംവേര്‍ ബാധിച്ചത്.

റാന്‍സംവേറിന്‍റെ സൈബർ ആക്രമണം എങ്ങനെ?

 


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.