2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അതിരുകാക്കുന്നവര്‍ക്ക് പെരുന്നാള്‍ സദ്യയൊരുക്കി എസ്.കെ.എസ്.എസ്.എഫ്

 

പാലക്കാട്: കൊവിഡ് പശ്ചാത്തലത്തില്‍ കര്‍മനിരതരായി വാളയാര്‍ അതിര്‍ത്തിയിലും പരിസര പ്രദേശങ്ങളിലും സേവനം ചെയ്യുന്ന പൊലിസുകാര്‍ക്കും ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്കും പെരുന്നാള്‍ വിരുന്നൊരുക്കി എസ്.കെ.എസ്.എസ്.എഫ്. ചിറ്റൂര്‍, ആലത്തൂര്‍, നെന്മാറ, പാലക്കാട്, കുഴല്‍മന്ദം മേഖല കമ്മിറ്റിക്കളുടെ സംയുക്താഭിമുഖ്യത്തിലാണ് പെരുന്നാള്‍ ഭക്ഷണം നല്‍കിയത്.

എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌ക്കറലി മാസ്റ്റര്‍ കരിമ്പ ഉദ്ഘാടനം ചെയ്തു. ജില്ല വര്‍ക്കിങ് സെക്രട്ടറി സജീര്‍ പേഴുംകര, സംസ്ഥാന കൗണ്‍സിലര്‍ ഇസ്മായില്‍ ദാരിമി ആലത്തൂര്‍, കോഡിനേറ്റര്‍മാരായ ഉമറലി വാഫി വാളയാര്‍, നസീര്‍ കയറാടി, പാലക്കാട് മേഖല സെക്രട്ടറി ദാനിഷ് പുതുപ്പള്ളി തെരുവ്, ശാഖ ട്രഷറര്‍ സഫീര്‍ വാളയാര്‍, വിഖായ പ്രവര്‍ത്തകരായ അഫ്‌സല്‍ മേപ്പറമ്പ്, അജാസ് പൊട്ടിമട സംബന്ധിച്ചു.

ലോക്ക് ഡൗണ്‍ തുടങ്ങിയ ദിവസം മുതല്‍ വാളയാര്‍ അതിര്‍ത്തിയില്‍ കുടിവെള്ള വിതരണം നടത്തി വരുന്നുണ്ട്. പാലക്കാട് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഈ കമ്മിറ്റിക്കളുടെ നേതൃത്വത്തില്‍ ലോക്ക് ഡൗണ്‍ സമയത്ത് 500 റോളം കുടുംബങ്ങള്‍ക്ക് പലചരക്ക്, പച്ചക്കറി കിറ്റുകള്‍ വിതരണം നടത്തിയിട്ടുണ്ട്. വിവിധ ഭാഗങ്ങളിലായി സംഘടപ്പിച്ച പരിപാടിയില്‍ ശിഹാബുദ്ധീന്‍ അന്‍വരി തോണിപാടം, സത്താര്‍ ഫൈസി കൊല്ലംകോട്, ബഷീര്‍ മുസ്ലിയാര്‍ മാട്ടുമല, ജാഫര്‍ പേഴുംകര, അലി നെന്മാറ, അബ്ദുള്‍ഹഖ് റഹീമി നല്ലെപ്പിള്ളി, സലീം അന്‍വരി കയറാടി, സുബൈര്‍ ഫൈസി ഒലിപാറ, ശിഹാബ് പ റയ്യംകോട്, ജംഷീര്‍ പളളിക്കുളം, സാദിഖ് മാത്തൂര്‍, അലി പുള്ളി നെല്ലി, ഷമീര്‍ തോലന്നൂര്‍, ആഷിക്ക് മേപ്പറമ്പ്, ഷക്കീല്‍ പുതുപ്പള്ളി തെരുവ് എന്നിവര്‍ നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.