2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എസ് കെ എസ് എസ് എഫ് പരിസ്ഥിതി ദിനാചരണം തുടങ്ങി

 

മലപ്പുറം: ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായ വിപുലമായ പരിപാടികള്‍ ആരംഭിച്ചു. കോവിഡിന് ശേഷം രൂക്ഷമായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ കൃഷിയെ പരമാവധി പ്രോത്സാഹിപ്പിക്കുക കൂടി ഈ വര്‍ഷത്തെ പദ്ധതിയായി സംഘടന മുന്നോട്ട് വെക്കുന്നുണ്ട്. കൃഷി, വനം വകുപ്പുമായി സഹകരിച്ച് വിത്തുകളും ചെടികളും സംഘടിപ്പിച്ച് ശാഖാതലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഗ്രോ പാര്‍ക്കുകള്‍ ആരംഭിക്കുകയാണ് പ്രധാന പദ്ധതി. വിഖായ ആക്ടീവ് അംഗങ്ങളുടേയും മറ്റു പ്രവര്‍ത്തകരുടെ വീടുകളിലും സ്വന്തമായി പച്ചക്കറി കൃഷി, അവര്‍ക്ക് പ്രത്യേക സമ്മാന പദ്ധതികള്‍, കാര്‍ഷിക സന്ദേശ പ്രചാരണങ്ങള്‍ തുടങ്ങിയവയും നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ പരിസ്ഥിതി ദിനാചരണങ്ങളില്‍ തുടക്കമിട്ട പദ്ധതികള്‍ മികച്ച രീതിയില്‍ പരിചരിച്ച ശാഖകള്‍,വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് പ്രത്യേക ഉപഹാരങ്ങള്‍ നല്‍കും.
നട്ടാലേ നേട്ടമുള്ളൂ എന്ന സന്ദേശവുമായുള്ള ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, സംസ്ഥാന ഭാരവാഹികളായ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍, ജലീല്‍ ഫൈസി അരിമ്പ്ര, ശമീര്‍ ഫൈസി ഒടമല, വിഖായ സംസ്ഥാന ചെയര്‍മാന്‍ സലാം ഫറൂഖ്, സല്‍മാന്‍ ഫൈസി, നിസാം ഓമശ്ശേരി, സുലൈമാന്‍ ഫൈസി , ഇസ്മായില്‍ കോട്ടക്കല്‍, ഗഫൂര്‍ മുണ്ടുപാറ, ഷമീര്‍ പാണ്ടികശാല തുടങ്ങിയവര്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News