2019 December 15 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ജംഇയ്യത്തുൽ മുഅല്ലിമീൻ 60-ാം വാര്‍ഷികം; ഒമാൻ തല പ്രചരണ സമ്മേളനം 13 ന് ഗോബ്രയില്‍

ഉബൈദുല്ല റഹ്മാനി കൊമ്പംകല്ല്

  • അബ്ദു സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തും.
  • 111 അംഗ സ്വാഗത സംഘം രൂപീകരിച്ചു

മസ്കത്ത്: “വിശ്വശാന്തിക്ക് മത വിദ്യ” എന്ന പ്രമേയത്തിൽ ഡിസം. 27,28, 29 തിയ്യതികളിൽ കൊല്ലം ആശ്രമ മൈതാനിയിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ 60ാം വാർഷികസമ്മേളന പ്രചരണാര്‍ത്ഥം മസ്കത്ത് റെയിഞ്ച്ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിക്കുന്ന ഒമാൻ തല പ്രചരണ സമ്മേളനം ഡിസംബർ 13 ന് രാത്രി 9 മണിക്ക് ഗോബ്ര ജാമിഅ മസ്ജിദ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പരിപാടിയിൽ സുന്നി യുവജന സംഘം സ്റ്റേറ്റ് സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തും. ഒമാനിലെ വിവിധ നേതാക്കൾ സംബന്ധിക്കും.

പരിപാടിയുടെ പ്രചരണാര്‍ത്ഥം നേരത്തെ ഒമാനിലുള്ള സമസ്തയുടെ 28 മദ്രസാ ഏരിയകളില്‍ വിളംബര സംഗമങ്ങള്‍ നടന്നിരുന്നു.

കൂടാതെ പ്രചരണ സമ്മേളനത്തിന്റെ വിജയത്തിനായി റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ , എസ്. കെ എസ്. എസ്. എഫ് ,എസ് വൈ എസ്, സുന്നി സെന്റർ തുടങ്ങി സമസ്തയുടെ വിവിധ പോഷക ഘടകങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ 111 സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.

ഇസ്മായിൽ കുഞ്ഞു ഹാജി (മുഖ്യരക്ഷാധികാരി), റയീസ് അഹ്മദ്, അബ്ദുൽ ഹമീദ് ഹാജി, ഇമ്പിച്ചാലി മൗലവി, അബ്ദുൽ റഹ്മാൻ ഫൈസി, മുജീബ്റഹ്മാൻ മൗലവി, മുഹമ്മദ്‌ അലി ഫൈസി, സഈദ് അലി ദാരിമി, ബഷീർ ഫൈസി, യുസുഫ് മൗലവി, ശിഹാബ് ഫൈസി അബ്ദുൽ ലത്തീഫ് ഫൈസി (രക്ഷാധികാരികൾ ), സയ്യിദ് ത്വാഹാ ജിഫ്രി തങ്ങൾ ശിനാസ് (ചെയർമാൻ), അബൂബക്കർ സിദ്ദീഖ് ദാരിമി ബോഷർ (ജനറൽ കൺവീനർ), അബ്ദുൽ ഷുക്കൂർ ഹാജി (വർക്കിംഗ് കൺവീനർ), അബ്ദുൽ ജലീൽ ഹാജി (ട്രഷറർ) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍.

ഗോബ്രയിൽ ചേർന്ന യോഗത്തിൽ സയ്യിദ് ത്വാഹ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ചു. യോഗത്തിൽ റഫീഖ് നിസാമി, അബ്ദുശുക്കൂർ ഹാജി അബ്ദുൽ ജലീൽ ഹാജി, മജീദ് മൗലവി, അഹ് മദ് ശരീഫ് സീബ്, അഷ്റഫ് ഗാല, റഫീഖ് റൂവി,നൗഷാദ് റൂവി, ഷിയാസ് ബോശർ, ഫാറൂഖ് ബറഖ, ശാക്കിർ ലുലു, ലത്തീഫ് മൗലവി, അബ്ദുറഷീദ് ബാഖവി, അബ്ദുൽ അസീസ് മൗലവി, അസ്‌ലം മൗലവി,അബ്ദുൽ സലാം, അബ്ദുൽ ഷുക്കൂർ എന്നിവർ സംസാരിച്ചു. സക്കീർ ഹുസൈൻ ഫൈസി സ്വാതവും അബൂബക്കർ സിദ്ദീഖ് ദാരിമി നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.