2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

കായലില്‍ വീപ്പയ്ക്കുള്ളില്‍ നിന്നും മനുഷ്യഅസ്ഥികൂടം കണ്ടെത്തി

കൊച്ചി: കുമ്പളം കായലില്‍ വീപ്പക്കുള്ളില്‍ മനുഷ്യഅസ്ഥികൂടം കണ്ടെത്തി. വീപ്പ കോണ്‍ക്രീറ്റ് ഇട്ടടച്ചശേഷം കായലില്‍ തള്ളിയ നിലയിലായിരുന്നു.

മൃതദേഹത്തിന് 10 മാസത്തെ പഴക്കമുള്ളതായി സംശിയിക്കുന്നതായി പൊലിസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളാണ് വീപ്പ കരയ്‌ക്കെത്തിച്ചത്. പത്തുമാസം മുന്‍പ് ഈ വീപ്പ മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് രണ്ടു മാസം മുന്‍പാണ് ഡ്രഡ്ജിങ്ങിനിടെ വീപ്പ കരയ്‌ക്കെത്തിച്ചത്.

ഇതിനുശേഷം വീപ്പയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയും ഉറുമ്പുകള്‍ എത്തുകയും ചെയ്തതോടെ പൊലിസിന്റെ നേതൃത്വത്തില്‍ വീപ്പ പൊളിച്ച് പരിശോധന നടത്തുകയായിരുന്നു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.