2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് മരണം

 

കോഴിക്കോട്: കൊവിഡ് രോഗം പടരുമ്പോള്‍ ഭീതി വിതച്ച് മരണവും. സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. എറണാകുളം, മലപ്പുറം, കാസര്‍ഗോഡ്, കണ്ണൂര്‍, ഇടുക്കി എന്നീ ജില്ലകളിലാണ് കൊവിഡ് മരണങ്ങളുണ്ടായത്.

ഇടുക്കി നെടുങ്കണ്ടത്ത് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരിച്ചത് തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യയാണ് (58). എറണാകുളത്ത് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശിയും മരിച്ചു. സി കെ ഗോപിയാണ് മരിച്ചത്. 70 വയസായിരുന്നു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു.

കൂടാതെ ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ച 11 മാസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യക്ക് ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇന്നലെ മരിച്ച കുഞ്ഞിന്റെ കൊവിഡ് ടെസ്റ്റ് പോസിറ്റീവാകുകയായിരുന്നു.

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ടി ഹസൈനാര്‍ ഹാജി (78), ഷെഹര്‍ബാനു (73) എന്നിവരാണ് മരിച്ചത്.

കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചത് ചക്കരക്കല്ല് തലമുണ്ട സ്വദേശി സജിത് ആണ്. 40 വയസായിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സജിത്. ഇന്ന് രാവിലെ 9.45 നായിരുന്നു മരണം. രോഗം ബാധിച്ചത് ആശുപത്രി വാര്‍ഡില്‍ നിന്നെന്ന് സംശയമുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കഴിഞ്ഞ മാസം 15ന് ആയിരുന്നു.

പ്രമേഹം, ന്യൂമോണിയ എന്നീ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സജിത്. ആദ്യ രണ്ട് കൊവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായിരുന്നു. വീണ്ടും സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പരിചരിക്കാന്‍ വേണ്ടി നിന്ന അടുത്ത ബന്ധുവിന്റെ ആദ്യ ഫലവും പോസിറ്റീവ് ആയി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.