2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഡല്‍ഹിയിലെ സാഹചര്യം അപകടത്തില്‍, ഇവിടെയും എന്‍.ആര്‍.സി അത്യാവശ്യമെന്ന് ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരി

 

ന്യൂഡല്‍ഹി: അസമിലെ പൗരത്വ രജിസ്റ്റര്‍ വിവാദമാവുന്നതിനിടെ ഡല്‍ഹിയിലും വേണമെന്ന ആവശ്യവുമായി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരി. ഡല്‍ഹിയിലെ അവസ്ഥ അപകടത്തിലാണെന്നും എന്‍.ആര്‍.സി തയ്യാറാക്കണമെന്നും അദ്ദേഹം ഫറഞ്ഞു.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാന്‍ ഡല്‍ഹിയിലും എന്‍.ആര്‍.സി തയ്യാറാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇവിടെ അനധികൃതമായി താമസിക്കുന്നവര്‍ വലിയ അപകടമാണ്.. സമയം ആവുമ്പോള്‍ ഞങ്ങള്‍ അതു നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മനോജ് തിവാരിയുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

‘മനോജ് തിവാരി ജി
ബിഹാറില്‍ കൈമൂറില്‍ ജനിച്ചു
യു.പിയിലെ വാരണസിയില്‍ പഠിച്ചു
മഹാരാഷ്ട്രയിലെ മുംബൈയില്‍ ജോലി ചെയ്തു
യു.പിയിലെ ഘൊരഗ്പുരില്‍ മത്സരിച്ചു
ഡല്‍ഹിയില്‍ വീണ്ടും മത്സരിച്ചു

അദ്ദേഹമാണ് ഡല്‍ഹിക്ക് പുറത്തുള്ളവരെ പറ്റി സംസാരിക്കുന്നത്’- ആള്‍ ഇന്ത്യ മഹിള കോണ്‍ഗ്രസിന്റെ ട്വീറ്റ് ഇങ്ങനെ.

അതിനിടെ, അസമിലെ എന്‍.ആര്‍.സി പട്ടിക പുറത്തുവന്നതോടെ ബി.ജെ.പിയില്‍ തന്നെ അഭിപ്രായ വ്യത്യാസം രൂപപ്പെട്ടിട്ടുണ്ട്. അസം മന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമാന്ത ബിസ്വ ശര്‍മയാണ് ഈ പട്ടിക അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.