2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മഠത്തിനുള്ളിലെ ഗസ്റ്റ് റൂമുകളില്‍ നിന്ന് കന്യാസ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാര്‍ പൊക്കിയിട്ടുണ്ട്? വൈദികര്‍ക്കെതിരെ ആഞ്ഞടിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര

 

കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയ മാനന്തവാടി രൂപതയുടെ പി.ആര്‍ ടീമില്‍ അംഗമായ വൈദികന്‍ ഫാ. നോബിള്‍ പാറക്കലിനെതിരെ ആഞ്ഞടിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമപ്രവര്‍ത്തകര്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ കാണാനെത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള പ്രചാരണത്തില്‍ വൈദികനെതിരെ കേസെടുത്തതിന് പിന്നാലെയാണ് പുതിയ പ്രതികരണം.

നിങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും അഭിപ്രായപ്രകടനങ്ങളും ഞാന്‍ വിലയിരുത്തുന്നു എന്ന് തുടങ്ങന്നതാണ് പോസ്റ്റ്. തനിക്കെതിരെ ആരോപണം ഉന്നയിച്ച കാരക്കാമല മഠത്തിലെ പിന്‍വാതില്‍ എന്ന് നിങ്ങള്‍ വിശേഷിപ്പിച്ച കവാടത്തിലൂടെ മാനന്തവാടി രൂപതയിലെ ഏതൊക്കെ വികാരിയച്ചന്മാര്‍ എല്ലാ ദിവസങ്ങളിലും സ്ഥിരമായി പലപ്രാവശ്യം കയറിയിറങ്ങിയിട്ടുണ്ടെന്നു കൂടി പറയണം. വേണമെങ്കില്‍ പട്ടിക താന്‍ തരാമെന്നും സിസ്റ്റര്‍ ലൂസി പറയുന്നു. കുമാരന്‍ നോബിള്‍ തനിക്കെതിരെ സംസാരിക്കുമ്പോള്‍ മഠത്തിന്റെ ആവൃതിക്കുള്ളില്‍ കയറിനിരങ്ങുന്ന പുരോഹിതരോട് നിങ്ങള്‍ക്ക് ലജ്ജയില്ലേ എന്നും സിസ്റ്റര്‍ പോസ്റ്റില്‍ ചോദിക്കുന്നു. ബാക്കി പിന്നീട് എന്ന മുന്നറിയിപ്പോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

കന്യാസ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലെ പ്രതി ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കുകയും പരസ്യപ്രസ്താവന ഇറക്കുകയും ചെയ്തതോടെയാണ് സിസ്റ്റര്‍ ലൂസി കളപ്പുര വൈദികരുടെ അപ്രീതിക്കിരയായത്. പിന്നാലെ ഇവരെ സഭയില്‍ നിന്ന് പുറത്താക്കാനും തീരുമാനിച്ചു. ഇവരെ കഴിഞ്ഞദിവസം മഠത്തില്‍ പൂട്ടിയിട്ടതും വിവാദമായിരുന്നു.

ലൂസി കളപ്പുരക്കല്‍ ഇന്നു രാവിലെ ഫേസ്ബുക്കിലിട്ട കുറിപ്പിന്റെ പൂര്‍ണരൂപം:

കുമാരൻ നോബിളേ, 19/8/2019, 20/8/2019 ന് നിങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും അഭിപ്രായപ്രകടനങ്ങളും ഞാൻ വിലയിരുത്തുന്നു.ഇവിടെ നടക്കേണ്ട ആദ്യത്തെ കാര്യം കന്യകാമ൦ങ്ങളിലെ ആവൃതിക്കുള്ളിൽ കയറിയിറങ്ങുന്ന നിങ്ങളടക്കമുള്ള പുരോഹിതവർഗ്ഗത്തെ അടിച്ചിറക്കുകയാണ് നാട്ടുകാർ ചെയ്യേണ്ടത്.മ൦ത്തിനുള്ളിലെ അതിഥി മുറികളിൽ നിന്ന് കന്യാ..സ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാർ പൊക്കിയെടുത്തിട്ടുണ്ട്.കാരക്കാമല മ൦ത്തിലെ പിൻവാതിൽ എന്ന് നിങ്ങൾ വിശേഷിപ്പിച്ച കവാടത്തിലൂട് മാനന്തവാടിരൂപതയിലെ ഏതൊക്കെ വികാരിയച്ചന്മാർ എല്ലാ ദിവസങ്ങളിലും സ്ഥിരമായി പലപ്രാവശ്യം കയറിയിറങ്ങിയിട്ടുണ്ട്..അവരുടെ ലിസ്റ്റ് വേണോ ? വേണമെന്കിൽ പിൻവാതിൽ സന്ദർശകരായ ,മ൦ത്തിന്റെ സുരക്ഷിതത്വത്തെ നഷ്ടപ്പെടുത്തി കയറിയിറങ്ങുന്ന വന്ദ്യവൈദീകരുടെ ഏകദേശ ലിസ്റ്റ് കുമാരനെ അറിയിക്കാം.മ൦ത്തിന്റെ ആവൃതിക്കുള്ളിൽ കയറിനിരങ്ങുന്ന പുരോഹിതരോട് നിങ്ങൾക്ക് ലജ്ജയില്ലേ നിങ്ങളുടെ കുമാരൻ നോബിൾ സംസാരിക്കുപ്പോൾ.? എന്തിനാണ് കാരക്കാമല മ൦ത്തിന്റെ പിൻവാതിൽ പതിവായി പുരോഹിതർ ഉപയോഗിക്കുന്നത്.? ഉപയോഗിച്ചത്…?നോബിളേ പറയണം മറുപടി ? 
2018 ഒക്ടോബറിൽ ബിഷപ്പ് ജോസ് പൊരുന്നേടത്തിന് ,ബിഷപ്പ് ജോർജ്ജ് ആലഞ്ചേരിക്ക് ഞാൻ മെയിൽ സന്ദേശത്തിലൂടെ കന്യാസ്ത്രീകളുടെ സുരക്ഷിതത്വത്തെ തകർക്കുന്ന രീതിയിലുള്ള പുരോഹിതരുടെ മ൦ത്തിലെ പിൻവാതിലിലൂടേയും മുൻവാതിലിലൂടേയും ഉള്ള സ്ഥിര പ്രവേശനം നിർത്തണമെന്നാവശ്യപ്പെട്ട് എഴുതിയിരുന്നു.അതിനും കൂടിയുള്ള പകപോക്കലാണോ ഇത് ? ഭയക്കില്ല നോബിളേ ,തളരില്ല.ഇങ്ങനെയുള്ളവരാണ് നാട്ടുകാരെ ആവൃതി പ൦ിപ്പിക്കുന്നതും ,കന്യാമ൦ത്തിന്റെ സുരക്ഷിതത്വം സൂക്ഷിക്കുന്നതും.ലജ്ജതോന്നുന്നു.
ബാക്കി പിന്നീട്…!!!!!!!

 

sister lucy kalapura criticize sabha


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News