2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

‘സ്വന്തം രാജ്യത്തേക്കു മടങ്ങിപ്പോകൂ’: സിഖുകാരന് യു.എസില്‍ മര്‍ദനം

ന്യൂയോര്‍ക്ക്: 50 കാരനായ സിഖുകാരനെ വംശീയമായി അധിക്ഷേപിച്ചും ക്രൂരമായി മര്‍ദിച്ചും രണ്ട് വെള്ളക്കാര്‍. ”നിങ്ങള്‍ക്കിവിടെ പ്രവേശനമില്ല, സ്വന്തം രാജ്യത്തേക്കു മടങ്ങിപ്പോകൂ”- എന്ന് ആക്രാശിച്ചു കൊണ്ട് മര്‍ദിക്കുകയായിരുന്നു. കാലിഫോര്‍ണിയയിലാണ് സംഭവം.

സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വംശീയതയ്‌ക്കെതിരെ നടക്കുന്ന ക്യാംപയിനിനിടെയാണ് രണ്ടുപേര്‍ വന്ന് അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തത്.

തലയില്‍ വടികൊണ്ട് അടിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തലപ്പാവ് ധരിച്ചിരുന്നതിനാല്‍ വലിയ പരുക്കുകളില്‍ നിന്ന് രക്ഷപ്പെട്ടു. ഇയാളെ ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സ നല്‍കുകയും ചെയ്തു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.