2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എസ് ഐ സി കിഴക്കൻ പ്രവിശ്യ ‘തഷ്‌മീർ 19’ ക്യാമ്പിന് പ്രൗഢോജ്വല  സമാപനം 

കിഴക്കൻ പ്രവിശ്യ കമ്മിറ്റികളിലെ തിരഞ്ഞെടുക്കപ്പെട്ട 200 പ്രവർത്തകരാണ് പങ്കെടുത്തത്

ദമാം: സമസ്ത ഇസ്ലാമിക് സെന്‍റെര്‍ ഈസ്റ്റന്‍ പ്രോവിന്‍സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഊദി അറേബ്യയുടെ 89 ാം   ദേശീയ ദിനത്തില്‍ അന്നം തരുന്ന നാടിനു ഐക്യദാർഢ്യവുമായി നടത്തിയ ഏകദിന ക്യാമ്പിന് ഉജ്ജ്വല സമാപനം. തദ്ശീൻ, തൻഷീത്, തഹ്‌സീൻ, ദർവീഷ് എന്നീ സെഷനുകളിലായി നടന്ന ക്യാമ്പ് പ്രവിശ്യയിലെ
വിവിധ സെൻട്രൽ കമ്മിറ്റികൾക്ക് കീഴിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 200 ഓളം പ്രവർത്തകർക്ക് പുതിയ ദിശാ ബോധം നൽകുന്നതായിരുന്നു. ആത്മീയ സംസ്കരണ ചിന്തയും സംഘ ബോധവും സേവന താല്പര്യവും ആസ്വാദനവും  കൊണ്ട് ക്യാമ്പ് ശ്രദ്ദേയമായി. 
 
ഉമ്മു സാഹിക്കിലെ ശംസുൽ ഉലമ നഗറിൽ ഒരുക്കിയ ക്യാമ്പ് എസ് ഐ സി ദേശീയ കമ്മിറ്റി വര്‍കിംഗ്  സെക്രട്ടറി അബൂ ജിര്‍ഫാസ് മൗലവി അറക്കൽ ഉദ്ഘാടന൦ ചെയ്തു. ലക്ഷക്കണക്കിന് മലയാളികളുടെയും അവരുടെ കുടുബത്തിന്റെയും ജീവിത വഴികളില്‍ നിറവും വെളിച്ചവുമായി നിലകൊള്ളുന്ന നാടിനോടുള്ള കടമയും നന്ദിയും പ്രകാശിതമാകുന്ന നിലയില്‍ ഈ രാജ്യത്തിന്റെ പുരോഗതിക്കും, വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുവാനും നാടിനും സമുദായത്തിനും സമൂഹത്തിനും സംസ്കാരത്തിനും ശക്തി പകര്‍ന്നു കര്‍മ്മ നിരതരാകാനും  അദ്ദേഹം ആഹ്വാനം നൽകി.
 
ആത്മീയതക്കും സംസ്കൃതിക്കും മത നിലപാടും മനനവുമെക്കെ സമന്വയിപ്പിച്ചു കൊണ്ട് ഒന്നാം സെഷനിൽ അൽമുന സ്കൂൾ പ്രിൻസിപ്പൽ ഫവാസ് ഹുദവി പട്ടിക്കാട്  സദസ്സിനോട്  സംവദിച്ചു. സംഘാടനത്തിന്റെ ലക്ഷ്യവും മാർഗവും അതിലുപരി പരലോക ഗുണവും നേടിയെടുക്കാനുള്ള വഴികൾ  ക്യാമ്പ് അംഗങ്ങളെ കൊണ്ട് പരിശീലിപ്പിച്ച  ഔറാ ക്രാഫ്റ്റ് ഇന്റർനാഷണൽ ഡയറക്ടറും ഇബാദ് മുൻ കൺവീനറുമായ അബ്ദുൽ ഗഫൂർ മാസ്റ്ററുടെ തൻഷീത് എന്ന സെഷൻ കിഴക്കൻ പ്രവിശ്യയിലെ സമസ്ത പ്രവർത്തകർക്ക് നവോന്മേഷവും ഊർജ്ജവും പകരാൻ സാധിച്ചു.
 
മൂന്നാം സെഷൻ തഹ്‌സീനിൽ ആധുനിക കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പലിശ, സക്കാത്ത്, ഇൻഷുറൻസ്, ഷെയർ ബിസിനസ് തുടങ്ങിയ വിഷയങ്ങളുടെ കർമ്മ ശാസ്ത്ര വശം റിയാദ് ശഖ്റ യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ലക്ച്ചറർ അബ്ദുൽ റഊഫ് ഹുദവി സദസ്സിന് സമർപ്പിച്ചു. പ്രവിശ്യയിലെ പത്തോളം വരുന്ന സെൻട്രൽ കമ്മിറ്റികളിൽ നിന്നായി ഇരുനൂറോളം പ്രതിനിധികളാണ് ക്യാമ്പിൽ  പങ്കെടുത്തത്.
 
പ്രാഥമിക സെഷനിൽ ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുലൈമാൻ അൽഖാസിമി ഉസ്താദ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. നൗഫൽ മാവൂർ ക്യാംപംഗങ്ങൾക്കുള്ള നിർദ്ദേശവും നൽകി. കിഴക്കൻ പ്രവിശ്യയിയിൽ നിന്നും ഹാജിമാർക്ക് സേവനത്തിന് പോയ വിഖായ വളണ്ടിയർമാർക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണത്തിന് ശേഷം പ്രോഗ്രാം കോഡിനേറ്റർ മൂസ അസ്അദി അവലോകനം നടത്തി. ക്യാമ്പ് അമീർ ഫവാസ് ഹുദവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ആസ്വാദന വേദിയായ ദർവീഷ് പ്രവാചക ആസ്വാദന മജ്‌ലിസ് അഷ്‌റഫ്‌ അശ്‌റഫി, ബഷീർ ബാഖവി, ബാസിത് പട്ടാമ്പി, സജീർ അസ്അദി, അൻഷാദ് വാഫി, ഇബ്‌റാഹീം ഓമശ്ശേരി, ഖാജാ ഹുസൈൻ എന്നിവർ നേതൃത്വം നൽകി. 
 
പ്രോഗ്രാം ജനറൽ കൺവീനർ ബഷീർ ബാഖവി ഉസ്താദ് സ്വാഗതവും കോഡിനേറ്റർ ഇസ്ഹാഖ് കോഡൂർ നന്ദിയും പറഞ്ഞു.  മുസ്തഫ പൂക്കാടൻ, ഖാളി മുഹമ്മദ്,  മാഹിൻ വിഴിഞ്ഞം, സവാദ് ഫൈസി വർക്കല, അബൂയസീൻ, ഷജീർ കൊടുങ്ങലൂർ, റിയാസ് ഒറ്റപ്പാലം, ഹാരിസ് കണ്ണൂർ, ഇബ്രാഹിം ഓമശ്ശേരി, അബ്ദുൽ നാസർ അസ്അദി, അഷ്റഫ് അഷ്റഫി, മുഹമ്മദ് ജലാൽ മൗലവി, മനാഫ് ഹാജി കണ്ണൂർ, മുജീബ്  ഈരാറ്റുപേട്ട, ശിഹാബുദ്ധീൻ ബാഖവി, മുഹ്സിൻ ഹുദവി, ഇഖ്ബാൽ ഫൈസി ആനമങ്ങാട്, നസീർ സാഹിബ് ഉമ്മു സാഹിഖ്, ഷഫീഖ് ആലുവ, അബ്ദുല്ല ബദ്‌രി, ഹബീബ് തങ്ങൾ അൽഹസ, അബ്ദുൽ അസീസ് നാരിയ, മനാഫ് മാത്തോട്ടം, ആഷിഖ് റഹ്‌മാൻ ചേലേമ്പ്ര, മൊയ്‌ദീൻ പട്ടാമ്പി  തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിച്ചു.
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.