2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അബ്ദുൽ ഖാദിർ ഹാജി ഉമറാഅ് ആയി ജീവിച്ച പണ്ഡിത ശ്രേഷ്ഠൻ: എസ്‌ഐസി സഊദി നാഷണൽ കമ്മിറ്റി

     ജിദ്ദ: നമ്മിൽ നിന്ന് വിടപറഞ്ഞ കോഴിക്കോട് ജില്ലാ സുന്നി യുവജന സംഘം പ്രസിഡന്റും, ചേലേമ്പ്ര മന്ഹജൂൽ ഹുദയുടെ അമരക്കാരനുമായായിരുന്ന അബ്ദുൽ ഖാദർ ഹാജി ഒരു നാടിനെ വൈജ്ഞാനിക പ്രഭാ കേന്ദ്രമാക്കൻ മുന്നിൽ നടന്ന മഹാ മനുഷ്യയായിരുന്നുവെന്നും വലിയ പണ്ഡിതനും, അതിലുപരി വലിയ പ്രഭാഷകനുമായിരുന്നിട്ടും ഒരു സാധാരണക്കാനായി അദ്ദേഹം നമുക്ക് മുമ്പിൽ ജീവിച്ചു മാതൃക പുരുഷനായി ജീവിച്ചു കാണിച്ചു തന്ന മഹാ മനീഷിയായിരുന്നുവെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു.

     ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ സഹ സ്ഥാപനമായ ചേലേമ്പ്രയിലെ മൻഹജുൽ ഹുദായെ ഇന്ന് കാണുന്ന ഉന്നത നിലവാരത്തിൽ എത്തിക്കുന്നതിന്റെ മുഖ്യ ചാലക ശക്തി ഹാജിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സമസ്തക്കും സമുദായത്തിനും വലിയ നഷ്ടമാണെന്നും അദ്ദേഹത്തിനായി പ്രത്യേകം പ്രാർത്ഥനാ സദസ്സുകൾ സംഘടിപ്പിക്കണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുള്ള തങ്ങൾ ജനറൽ സിക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, ട്രഷറർ അബ്ദുൽ കരീം ബാഖവി, വർക്കിങ് സെക്രട്ടറി അബ്‌ദുറഹ്‌മാൻ മൗലവി അറക്കൽ എന്നിവർ അനുശോചന കുറിപ്പിൽ ആവശ്യപ്പെട്ടു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.