2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സമസ്‌ത ഇസ്‌ലാമിക് സെന്റർ ഖത്‍മുൽ ഖുർആൻ  ഗ്ലോബൽ സംഗമം ഇന്ന് രാത്രി 

   റിയാദ്: “പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം” എന്ന പ്രമേയവുമായി സമസ്‌ത ഇസ്‌ലാമിക് സെന്റർ  സഊദി നാഷണൽ കമ്മിറ്റി നടത്തുന്ന റമദാൻ കാമ്പയിന്റെ സമാപനവും “ഖത്‌മുൽ ഖുർആൻ ഗ്ലോബൽ സംഗമവും” ഇന്ന് രാത്രി നടക്കും. മക്ക സമയം രാത്രി പത്ത് മണിക്ക് ആരംഭിക്കുന്ന പരിപാടി ലോകത്തെമ്പാടുമുള്ളവർക്ക് വീക്ഷിക്കാനായി എസ്‌ഐസി ഫേസ്‌ബുക്കിൽ ലൈവ് ഉണ്ടാകും. അനുഗ്രഹ പ്രഭാഷണത്തിനും ദുആ സംഗമത്തിനു സമസ്‌ത കേരളം ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ ഉലമ ജിഫ്‌രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും. 

     ഒന്നാം സെഷനിൽ സമസ്‌ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. എസ്‌ഐസി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി മേലാറ്റൂരിന്റെ അധ്യക്ഷതയിൽ ദുബൈ സുന്നി കൗൺസിൽ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ ഉദ്ഘാടനം ചെയ്യും. അനുഗ്രഹ പ്രഭാഷണം, ദുആ നേതൃത്വം സയ്യിദുൽ ഉലമ  മുഹമ്മദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങൾ നിർവ്വഹിക്കും. 

      അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ സന്ദേശം നൽകും. “കൂനൂ റബ്ബാനിയ്യീന വലാ തകൂനൂ റമദാനിയ്യീൻ” എന്ന വിഷയത്തിൽ  അബ്ദുസ്സലാം ബാഖവി, ദുബൈ (സമസ്ത കേന്ദ്ര  മുശാവറ അംഗം), “പവിത്രമാസം പരീക്ഷണങ്ങൾക്കു പരിഹാരം” എന്ന വിഷയത്തിൽ സിംസാറുൽഹഖ് ഹുദവി എന്നിവർ  പ്രഭാഷണം നടത്തും. സഊദി നാഷണൽ ഖുർആൻ മുസാബഖ 2020 ഫലപ്രഖ്യാപനം  പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. എസ്‌ഐസി സഊദി ദേശീയ ജനറൽ സിക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ സ്വാഗതവും മസ്കറ്റ് സുന്നി സെന്റർ ചെയർമാൻ സൈദ് ഹാജി പൊന്നാനി നന്ദിയും പറയും. മുഹമ്മദ്‌ യാസീൻ, ജിദ്ദ ഖിറാഅത് നിർവ്വഹിക്കും. 

     സമസ്ത ഗ്ലോബൽ പ്രതിനിധികൾ പങ്കെടുക്കുന്ന  “പ്രവാസ ലോകത്ത് കൊവിഡാനന്തര ദഅവാ പ്രവർത്തനങ്ങൾ” എന്ന വിഷയത്തിൽ രണ്ടാം സെഷൻ സൂം മീറ്റിൽ അരങ്ങേറും. സയ്യിദ് ശുഐബ് തങ്ങൾ യുഎഇ ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഗഫൂർ ഫൈസി പൊന്മള (കുവൈത്), എവി അബൂബക്കർ ഖാസിമി (ഖത്തർ), ഹംസ അൻവരി മോളൂർ (ബഹ്‌റൈൻ), സലാം ഹാജി വാണിമേൽ (ഒമാൻ), സയ്യിദ് പൂക്കോയ തങ്ങൾ /ഡോ:അബ്ദുർറഹ്മാൻ ഒളവട്ടൂർ (യുഎഇ), ഹനീഫ ഹാജി (മലേഷ്യ), സഈദ് ഹുദവി (നൈജീരിയ), ഇസ്‌ഹാഖ്‌ ഹുദവി (തുർക്കി), ത്വാഹ ടിസിഎസ് (യുഎസ്എ), ശഫീഖ് ഹുദവി (സിംഗപ്പൂർ), അബ്ദുൽ കരീം ബാഖവി പൊന്മള (സഊദി നാഷണൽ കമ്മിറ്റി ട്രഷറർ), അബൂബക്കർ ഹുദവി (ഹാദിയ) എന്നിവർ സംസാരിക്കും. എസ്‌ഐസി സഊദി നാഷണൽ കമ്മിറ്റി വർക്കിങ് സിക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ ആമുഖ പ്രഭാഷണവും മജീദ് ഹുദവി ഖത്തർ (ഇസ്‌ലാം ഓൺവെബ്.നെറ്റ്) നന്ദിയും പറയും. എസ്‌ഐസി സഊദി നാഷണൽ കമ്മിറ്റിയുടെ https://www.facebook.com/SICSaudi/live പേജിലാണ് ലൈവ് പരിപാടി നടക്കുക. 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.