2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സമസ്ത ഇസ്‌ലാമിക് സെന്റർ റിയാദ് സോൺ ജംബോ വിമാനം കോഴിക്കോട്ടെത്തി

ആശ്വാസമായത് 256 പ്രവാസികൾക്ക്

     റിയാദ്: സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ കീഴിൽ സഊദിയിലെ മൂന്ന് സോണുകളിൽ നിന്ന് ചാർട്ടർ ചെയ്യുന്ന ചാർട്ടർ വിമാന യാത്രാ പദ്ധതിയുടെ ഭാഗമായി റിയാദ് സോണിൽ നിന്നുള്ള ജംബോ വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. 256 യാത്രികരുമായി റിയാദ്  എയർപോർട്ടിൽ നിന്ന് വെള്ളിയാഴ്ച ഒരു മണിക്ക് യാത്ര തിരിച്ച് രാവിലെ 8.30 നാണ് സഊദി എയർലൈൻസിന്റെ ജംബോ വിമാനം  കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്.  

     വളരെ കഷ്ടതയിലായ അർഹരായവർക്ക് നൂറു ശതമാനം സൗജന്യ ടിക്കറ്റും മറ്റു ചിലർക്ക് 10 ശതമാനവും 25 ശതമാനവും 50 ശതമാനവും വരെയും ഇളവുകൾ നൽകിയുമാണ് യാത്രക്കാർക്ക് എസ്‌ഐസി റിയാദ് സോൺ ആശ്വാസം തീർത്തത്.  നൂറുകണക്കിന് അപേക്ഷകരിൽ നിന്ന് സെൻട്രൽ തലങ്ങളിൽ  കസ്റ്റമർ കെയർ വിഭാഗം ഇടപെട്ടാണ് അന്വേഷണങ്ങൾക്കൊടുവിൽ അർഹരായവരെ കണ്ടെത്തിയത്. റിയാദ്, ബുറൈദ, ഉനൈസ, മുസാഹ്മിയ,  ഹാഇൽ, ബുകൈരിയ, മിദ്നബ്, അൽ ജൗഫ്, അൽ ഖർജ്, അൽ റാസ് തുടങ്ങിയ സെൻട്രൽ കമ്മിറ്റികളുടെ സഹായവും ലഭ്യമായിരുന്നു.

       എസ്‌ഐസി നാഷണൽ ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, നാഷണൽ സെക്രട്ടറിയും ചാർട്ടർ ഫ്ലൈറ്റ് ചീഫ് കോഡിനേറ്ററുമായ അസ്‌ലം അടക്കാത്തോട്, നാഷണൽ ഓർഗനൈസിംഗ് സെക്രട്ടറിയും ചാർട്ടർ ഫ്ലൈറ്റ്  കോഡിനേറ്ററുമായ സുബൈർ ഹുദവി വെളിമുക്ക്, നാഷണൽ വൈസ് ചെയർമാൻ സൈദലവി ഫൈസി പനങ്ങാങ്ങര, നാഷണൽ സെക്രട്ടറി ബഷീർ മാള, നാഷണൽ സെക്രട്ടറിയേറ്റ് അംഗങ്ങളായ അബൂബക്കർ ഫൈസി വെള്ളില, മൊയ്തീൻ കുട്ടി തെന്നല, ശുഐബ് വേങ്ങര തുടങ്ങിയവരുടെ നേതൃത്വത്തിൽ സുധീർ ചമ്രവട്ടം, ജംഷീർ തലശ്ശേരി, ലത്തീഫ് കൊട്ടപ്പുറം, കോയാമു ഹാജി, അഷ്റഫ് കൽപ്പകഞ്ചേരി, അസീസ് വാഴക്കാട്, ഉമർ ഫൈസി ചരക്കാ പറമ്പ്, അബ്ദുൽ ഗഫൂർ വീരാജ്പേട്ട, അലി ഫൈസി മണ്ണാറമ്പ്, ബഷീർ ഫൈസി, സൈനുദ്ദീൻ കോഡൂർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ജംബോ വിമാനം സാധ്യമാക്കിയത്. 

      വിവിധ സെൻട്രൽ കമ്മിറ്റി നേതാക്കളായ നൗഷാദ് ഓമശ്ശേരി ഹാഇൽ, ഉസ്മാൻ വയനാട് ഉനൈസ, അബ്ദുൽ റസാഖ് അറക്കൽ, ശിഹാബ് ബുറൈദ, ഷറഫുദ്ദീൻ മുസ്‌ല്യാർ, മുബാറക് ഖർജ്, നാസർ സകാക, അഷ്റഫ് ഫൈസി മിദ്നബ്, ഉമർ ഫൈസി അൽ ഖർജ്, ശിഹാബ് വിളക്കോട് അൽ റാസ്, അഷ്റഫ് മുസാഹ്മിയ, മുഹമ്മദ് മണ്ണേരി റിയാദ്, തുടങ്ങിയവരും വിവിധ ഘട്ടങ്ങളിൽ സഹായത്തിനായി രംഗത്തുണ്ടായിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.