2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

മഞ്ഞിലുറച്ച ഗ്രാമത്തില്‍നിന്ന് ഗര്‍ഭിണിയെ രക്ഷിച്ച് സിയാച്ചിന്‍ പയനിയേഴ്‌സ്- video

ശ്രീനഗര്‍: ലഡാക്കിലെ മഞ്ഞുമൂടിയ ഗ്രാമത്തില്‍ നിന്ന് ഗര്‍ഭിണിയായ യുവതിയെ അതിസാഹസികമായി രക്ഷിച്ച് ഇന്ത്യന്‍ വ്യോമസേനയുടെ സിയാച്ചിന്‍ പയനിയേഴ്‌സ്. ഷിന്‍കുന്‍ ലാ പാസിന് സമീപമുള്ള കുര്‍ഗിയാക്ക് എന്ന ഗ്രാമത്തില്‍ കടുത്ത തണുപ്പും തൊണ്ടയിലെ അസുഖവും കാരണം ബുദ്ധിമുട്ടിലായിരുന്നു യുവതി.

കനത്ത മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് ഇവിടെ എത്തിപ്പെടുക വളരെ ദുഷ്‌കരമായിരുന്നു. ഇവരെ രക്ഷപ്പെടുത്തുക എന്ന ദൗത്യം വെല്ലുവിളികളെയെല്ലാം മറികടന്നത് സിയാച്ചിന്‍ പയനിയേഴ്‌സ് പൂര്‍ത്തിയാക്കുകയായിരുന്നു.

ഹെലികോപ്റ്ററില്‍ ഇവിടെയെത്തിയെങ്കിലും ലാന്‍ഡിങ് എളുപ്പമായിരുന്നില്ല. വ്യോമസേനയുടെ നമ്പര്‍ 114 ഹെലികോപ്റ്റര്‍ യൂണിറ്റിന് വളരെയേറെ കഷ്ടപ്പെടേണ്ടി വന്നു. ചെരിഞ്ഞതും സാമാന്യം ഉയരത്തിലുമായിരുന്ന പ്രദേശത്ത് ശ്വസിക്കാന്‍ പോലും നന്നായി ബുദ്ധിമുട്ടിയിരുന്നു.

അവസാനം, എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് സിയാച്ചിന്‍ പയനിയേഴ്‌സ് മൂന്ന് മാസം ഗര്‍ഭിണിയായ യുവതിയേയും കൊണ്ട് ലേയിലെത്തി. ദൂരദര്‍ശന്‍ ന്യൂസ് ആണ് ട്വിറ്ററിലൂടെ രക്ഷാദൗത്യത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News