2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട്; മൂഴിയാര്‍, കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നേക്കും

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ പത്തനം തിട്ടയിലെ മൂഴിയാര്‍ ഡാം, ഇടുക്കിയിലെ കല്ലാര്‍ ഡാം എന്നിവയുടെ ഷട്ടറുകള്‍ ഞായറാഴ്ച് ഉയര്‍ത്തിയേക്കും. രണ്ട് ഷട്ടറുകള്‍ വീതം ഉയര്‍ത്താനാണ് സാധ്യത.

മൂഴിയാര്‍, ആങ്ങമുഴി, സീസത്തോട് തുടങ്ങിയ കക്കാട്ടാറിന്റെ ഇരു കരകളിലുമായി താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ച റെഡ് അലര്‍ട്ടും ജൂലൈ 24 വരെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ നാല് ഷട്ടറുകള്‍ നേരത്തേ തുറന്നിരുന്നു. ഇതേ തുടര്‍ന്ന് ചാലക്കുടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ ഏഴ് ദിവസത്തേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനനാനുമതി നിശേധിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.