2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐയ്ക്ക് തിരിച്ചടി; കേസ് കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി

  • അനുബന്ധ കുറ്റപത്രം കോടതി മടക്കി

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐയുടെ ആവശ്യം തലശ്ശേരി സെഷന്‍സ് കോടതി തള്ളി. കേസ് കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച അനുബദ്ധ കുറ്റപത്രം കോടതി സ്വീകരിച്ചില്ല.

സിബിഐക്കു കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാം. കുറ്റപത്രം ഏത് കോടതി പരിഗണിക്കണമെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ട് ഒരു കേസ് വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സുതാര്യമായ വിചാരണ നടക്കില്ലെന്നും ഷുക്കൂറിന്റെ കുടുംബവും ആശങ്ക പ്രകടിപ്പിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.