2018 October 16 Tuesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ല; സി.ബി.ഐ കേസ് ഏറ്റെടുക്കണമെന്ന് ശുഹൈബിന്റെ പിതാവ്

നികണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ശുഹൈബിന്റെ പിതാവ് മുഹമ്മദ്. മകന്‍ കൊല്ലപ്പെട്ടു എന്നത് സത്യമാണ്. ആ സത്യത്തെ അംഗീകരിക്കുന്നു. എന്നാല്‍, അവന്റെ കൊലയാളികളെ കണ്ടെത്തി ഉചിതമായ ശിക്ഷ നല്‍കണമെന്ന് ആഗ്രഹിക്കുന്നത് ഇത്തരമൊരു അനുഭവം ഇനിയൊരാള്‍ക്കും ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും ശുഹൈബിന്റെ പിതാവ് പറഞ്ഞു.

മകന്‍ കൊല്ലപ്പെട്ടിട്ട് അഞ്ചു ദിവസമായി. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ എന്റെ വീട്ടിലെത്തിയത്. പക്ഷേ, വിശദമായി എന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. സംസ്ഥാന പൊലിസിന്റെ ഈ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സി.ബി.ഐ അന്വേഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News