2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിൽ വെടിവെപ്പ്: ആറു പേർ കൊല്ലപ്പെട്ടു

    റിയാദ്: സഊദിയിൽ ഏതാനും ആളുകൾ തമ്മിലുണ്ടായ കലഹത്തിനിടെ നടന്ന വെടി വെപ്പിൽ ആറു പേർ കൊല്ലപ്പെട്ടു. തെക്കു പടിഞ്ഞാറൻ മേഖലയിലെ അസീർ പ്രവിശ്യയിലെ അംവാഹ്‌ ഗവർണറേറ്റിന് കീഴിലാണ് സംഭവം. വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തതായി അസീർ പ്രവിശ്യ പോലീസ് മേധാവി കേണൽ സൈദ് മുഹമ്മദ് അൽ ദബ്ബാഷ് അറിയിച്ചു. മരണപ്പെട്ടവർ മുപ്പത്, നാൽപത് വയസുകൾക്കിടയിലുള്ളവരാണ്. അറസ്‌റ്റ് ചെയ്തവരെ തുടർന് നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി. കലഹത്തിനിടയായ കാരണം വ്യക്തമല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.