2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന് നേരെ ചെരിപ്പേറ്

ലാഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിനു നേരെ ചെരിപ്പേറ്. ലാഹോറില്‍ ഒരു സെമിനാറില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം.

സെമിനാറിനെത്തിയവരെ അഭിസംബോധന ചെയ്യാനായി പ്രസംഗവേദിയിലെത്തിയപ്പോഴാണ് സദസില്‍ നിന്നൊരാള്‍ നവാസ് ശെരീഫിനു നേരെ ചെരിപ്പെറിഞ്ഞത്. ചെരിപ്പ് ശെരീഫിന്റെ തോളിലും ചെവിലും പതിച്ചു. എന്നാല്‍ അദ്ദേഹത്തിന് പരുക്കൊന്നുമില്ല.

ചെരിപ്പെറിഞ്ഞയാളെ ശെരീഫിന്റെ പാര്‍ട്ടിയായ പി.എം.എല്‍.എന്‍ പ്രവര്‍ത്തകര്‍ പിടികൂടി കൈകാര്യം ചെയ്തു. ശേഷം ഇയാളെ പഞ്ചാബ് പൊലിസിനു കൈമാറി.

കഴിഞ്ഞ ദിവസം പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ മുഖത്ത് യുവാവ് മഷി ഒഴിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശെരീഫിന് നേരെയും ആക്രമണം ഉണ്ടായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.