2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മധ്യപ്രദേശില്‍ ബി.ജെ.പി: ചൗഹാന്‍ നാലാമതും മുഖ്യമന്ത്രിയായി അധികാരമേറ്റു

 

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി മുതിര്‍ന്ന ബി.ജെ.പി നേതാവ് ശിവരാജ് സിങ് ചൗഹാന്‍ അധികാരമേറ്റു. രാത്രിയാണ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠനു മുന്‍പാകെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. നാലാം തവണയാണ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയാകുന്നത്.

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിലെ 22 എം.എല്‍.എമാര്‍ രാജിവച്ചിരുന്നു. ഇതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമാകുകയും വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രിംകോടതി ഉത്തരവിടുകയും ചെയ്തതോടെ മുഖ്യമന്ത്രി കമല്‍നാഥ് രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റത്.

തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്ന പാര്‍ട്ടി എം.എല്‍.എമാരുടെ യോഗമാണ് ശിവരാജ് സിങ് ചൗഹാനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. കൊവിഡ് ഭീതി പടരുന്ന സാഹചര്യത്തില്‍ ഈ യോഗത്തില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കേന്ദ്രനേതാക്കള്‍ പങ്കെടുത്തത്. ചൗഹാനു പുറമേ, മറ്റു നേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തെത്തിയിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഇതോടെ, രണ്ട് ഉപമുഖ്യമന്ത്രി പദങ്ങളടക്കം സൃഷ്ടിക്കപ്പെടുമെന്നാണ് അറിയുന്നത്.

എന്നാല്‍, എം.എല്‍.എമാര്‍ രാജിവച്ച ഒഴിവിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനായില്ലെങ്കില്‍ ബി.ജെ.പി സര്‍ക്കാരും പ്രതിസന്ധിയിലാകും. രാജിവച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.