2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

നീരവ് മോദി ബി.ജെ.പിയുടെ പങ്കാളിയെന്ന് ശിവസേന

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളെ വഞ്ചിച്ച് വന്‍ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദി ബി.ജെ.പിയുടെ പങ്കാളിയാണെന്ന ആരോപണവുമായി ശിവസേന.

ദാവോസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ നീരവ് മോദിയും പങ്കാളിയായിരുന്നുവെന്ന് പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയില്‍ ചൂണ്ടിക്കാട്ടുന്നു.

നീരവ് മോദി ബി.ജെ.പിയുടെ പങ്കാളിയാണ്. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ നീരവ് ബി.ജെ.പിയെ സഹായിക്കുന്നുണ്ട്. 100 രൂപയും 500 രൂപയും കടമുള്ള പാവപ്പെട്ട കര്‍ഷകര്‍ അത് കൊടുത്തുതീര്‍ക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുകയാണ്. അതേസമയം, മറ്റു ചിലര്‍ ജനങ്ങളുടെ പണവുമായി ഒളിച്ചോടുകയാണെന്നും സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു.

അഴിമതി നടത്തിയ ചഗന്‍ ഭുജ്ബലും ലാലുപ്രസാദ് യാദവും ജയിലിലായെങ്കിലും ലക്ഷങ്ങളും കോടികളും തട്ടിയ വിജയ് മല്യയും നീരജ് മോദിയും നാടുവിടുകയാണ് ചെയ്തതെന്നും ലേഖനത്തില്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.