2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ബഹ്‌റൈന്‍ രാജകുടുംബാംഗത്തിന്റെ മലയാളത്തിലുള്ള വീഡിയോ സന്ദേശം വൈറലാകുന്നു- വീഡിയോ

  • കാസര്‍കോട് കല്യാണത്തിന് എത്തിയപ്പോഴാണ് ശൈഖ നൂറ വീഡിയോ പോസ്റ്റ് ചെയ്തത്

#സി.എച്ച് ഉബൈദുല്ല റഹ്മാനി

മനാമ: ബഹ്‌റൈനിലെ രാജകുടുംബാംഗത്തിന്റെ മലയാളത്തിലുള്ള വീഡിയോ സന്ദേശം വൈറലാകുന്നു. കേരളത്തിലെത്തിയ ബഹ്‌റൈന്‍ രാജകുടുംബാംഗം ശൈഖ നൂറ ബിന്‍ത് ഖലീഫ അല്‍ ഖലീഫ, രണ്ടു ദിവസം മുന്‍പ് സ്വന്തം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മലയാളത്തിലുള്ള സന്ദേശമാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രവാസികള്‍ക്കിടയില്‍ പ്രചരിക്കുന്നത്.

മലയാളികള്‍ക്കെല്ലാം പുതുവത്സരാംശംസകള്‍ നേരുന്നതോടൊപ്പം, താന്‍ ഇപ്പോള്‍ കാസര്‍കോട്ടാണെന്നും അബ്ദുല്‍ ലത്തീഫ് ഉപ്പളയുടെ മകളുടെ കല്യാണത്തിന് എത്തിയതാണെന്നും ശൈഖ നൂറ വീഡിയോ സന്ദേശത്തില്‍ പറയുന്നു. കേരളത്തിന്റെ പ്രകൃതിഭംഗിയെയും വീഡിയോയില്‍ പ്രശംസിക്കുന്നുണ്ട്.

ബഹ്‌റൈനിലെ പ്രവാസികളുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുകയും പ്രവാസി കൂട്ടായ്മകളുടെ പരിപാടികളില്‍ അതിഥിയായി പങ്കെടുക്കുകയും ചെയ്യാറുള്ള ശൈഖ നൂറ ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും കാസര്‍കോട് സ്വദേശിയുമായ അബ്ദുല്‍ ലത്തീഫ് ഉപ്പളയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് കേരളത്തിലെത്തിയത്.

നൂറയുടെ വീഡിയോ കാണാം

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.