
ന്യൂഡല്‍ഹി: കേരളാ മുന്‍ ഗവര്‍ണറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി അസുഖ ബാധിതയായിരുന്നു ഷീലാ ദീക്ഷിത്. ഇന്നു രാവിലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍, വൈകിട്ട് 3.30 ഓടെയാണ് അന്തരിച്ചത്.
നിലവില്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷയായ ഷീലാ ദീക്ഷിത്, 15 വര്‍ഷക്കാലം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. അഞ്ചു മാസക്കാലം കേരളത്തിന്റെ ഗവര്‍ണറായിരുന്നു. 1986 മുതല്‍ 89 വരെ കേന്ദ്ര മന്ത്രിയായിരുന്നു. 2014 മാര്‍ച്ച് അഞ്ചു മുതല്‍ ഓഗസ്റ്റ് 26 വരെയായിരുന്നു കേരളത്തിന്റെ ഗവര്‍ണറായിരുന്നത്.