2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘കേരളത്തിന്റെ യഥാര്‍ഥ തലസ്ഥാനം എറണാകുളം, ബുദ്ധിയുള്ള വോട്ടര്‍മാര്‍’; കണ്ണന്താനത്തിന്റെ പരാമര്‍ശത്തിനെതിരെ ശശി തരൂര്‍

തിരുവനന്തപുരം: എറണാകുളത്തെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ‘തലസ്ഥാനം തിരുവനന്തപുരം ആണെങ്കിലും ശരിക്കുള്ള തലസ്ഥാനം എറണാകുളമാണ്. അവിടെ വളരെ ബുദ്ധിയും കഴിവുമുള്ള ധാരാളം ആളുകളുണ്ട്. നല്ല വോട്ടര്‍മാരാണ് അതുകൊണ്ട് ജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന കണ്ണന്താനത്തിന്റെ പരാമര്‍ശത്തിനെതിരെയാണ് ശശി തരൂര്‍ രംഗത്തുവന്നത്.

അല്‍ഫോന്‍സ് കണ്ണന്താനം എറണാകുളത്ത് മൂന്നാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരിക്കുന്നതെന്നും എന്നാല്‍ അതിനു വേണ്ടി കേരളത്തിന്റെ തലസ്ഥാനത്തേയും, അവിടുത്തെ ജനങ്ങളുടെ ബുദ്ധിയെയും അപമാനിച്ചത് നിര്‍ഭാഗ്യകരമാണെന്നും ശശി തരൂര്‍ പറഞ്ഞു.

എറണാകുളത്തേയും തിരുവനന്തപുരത്തെയും താരതമ്യം ചെയ്തുകൊണ്ട് തിരുവനന്തപുരത്തെ ചെറുതാക്കി കാണിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമം തികച്ചും അപലപനീയമാണെന്നും ശശി തരൂര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.