2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

തരൂര്‍ ഇന്ന് സത്യപ്രതിജ്ഞചെയ്യും; തമിഴ്‌നാട്, യു.പി എം.പിമാരുടെ ഊഴവും ഇന്ന്

 

ന്യൂഡല്‍ഹി: വിദേശ സന്ദര്‍ശനത്തിലായിരുന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ഡോ. ശശി തരൂര്‍ ഇന്ന് സത്യപ്രതിജ്ഞചെയ്യും. ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മല്‍സരം കാണാനായി ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം ഇന്നു തിരിച്ചെത്തി. ചൊവ്വാഴ്ചയേ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയൂവെന്ന് അദ്ദേഹം നേരത്തെ തന്നെ ലോക്‌സഭാ സെക്രട്ടറിയെ അറിയിച്ചിരുന്നു. കേരളത്തില്‍ നിന്നുമുള്ള മറ്റ് എം.പിമാരെല്ലാം ഇന്നലെ തന്നെ സത്യപ്രതിജ്ഞ ചെയ്തു. മാവേലിക്കരയില്‍ നിന്നുള്ള എം.പി കൊടിക്കുന്നില്‍ സുരേഷ് ആണ് കേരളത്തില്‍ നിന്ന് ആദ്യം സത്യപ്രതിജ്ഞചെയ്തത്. സഭയിലെ മുതിര്‍ന്ന അംഗമായ കൊടിക്കുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തൊട്ടുപിന്നാലെയാണ് സത്യവാചകം ചൊല്ലിയത്. പിന്നീട് സംസ്ഥാനങ്ങളുടെ അക്ഷരമാലാ ക്രമത്തില്‍ അതതു സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.പിമാര്‍ ചെയ്തു.
തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എം.പിമാര്‍ ഇന്ന് സത്യപ്രതിജ്ഞചെയ്യും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News