2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

‘ഞങ്ങളൊക്കെ പണ്ടേ ബി.ജെ.പിക്കാര്‍’; അംഗത്വ വിതരണ ചടങ്ങ് എന്തിനെന്നറിയില്ലെന്നും ശശി തരൂരിന്റെ ബന്ധുക്കള്‍

കൊച്ചി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പത്ത് ബന്ധുക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന് പ്രഖ്യാപിക്കുകയും അവര്‍ക്ക് അംഗത്വവിതരണം നടത്തുകയും ചെയ്ത നേതാക്കള്‍ വെട്ടിലായി. തങ്ങളെല്ലാം പണ്ടേ ബി.ജെ.പിക്കാരാണെന്നും അംഗത്വ വിതരണ ചടങ്ങ് നടത്തിയത് എന്തിനെന്ന് അറിയില്ലെന്നും ഇവര്‍ തന്നെ പ്രതികരിച്ചു.

‘ഞങ്ങള്‍ പണ്ടേ ബി.ജെ.പി അനുഭാവികളാണ്, ഇപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ല’- ശശി തരൂരിന്റെ ചെറിയമ്മ ശോഭന പറഞ്ഞു. ചടങ്ങ് എന്തിന് വേണ്ടിയാണ് സംഘടിപ്പിച്ചതെന്ന് പറയേണ്ടത് സംഘാടകരാണെന്നും അതേപ്പറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്നും ശോഭന ശശികുമാര്‍ പ്രതികരിച്ചു.

കൊച്ചിയില്‍ നടന്ന ചങ്ങില്‍ ശശി തരൂരിന്റെ ബന്ധുക്കളായ പത്ത് പേര്‍ക്ക് അംഗത്വം നല്‍കുമെന്നായിന്നു പ്രഖ്യാപിച്ചിരുന്നത്. കൊച്ചിയില്‍ സ്വകാര്യ ഹോട്ടലില്‍ ചടങ്ങ് നടക്കുകയും ചെയ്തു. അംഗത്വം വാങ്ങിയ കുടുംബാംഗങ്ങള്‍ ഫോട്ടോ സെഷനുമായി സഹകരിക്കാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ തയ്യാറാകാതെ എളുപ്പം വേദി വിടുകയായിരുന്നു. പിന്നീട് സമീപിച്ചപ്പോഴാണ് തങ്ങളെല്ലാം പണ്ടേ ബി.ജെ.പിയാണെന്ന കാര്യം വെളിപ്പെടുത്തിയ്ത.

കര്‍മ്മസമിതി അംഗമായ പദ്മജയാണ് തങ്ങളെ ഈ വേദിയിലെത്തിച്ചതെന്നും തരൂരിന്റെ ബന്ധുക്കള്‍ പറയുന്നു. അതെ കുറിച്ച് പ്രതികരിക്കാനാകട്ടെ അവര്‍ തയ്യാറായതുമില്ല.

വിവരം മാധ്യമങ്ങളെയും നേരത്തെ തന്നെ വിളിച്ചറിയിച്ചിരുന്നു. ശശി തരൂരിന്റെ അമ്മയുടെ അനിയത്തി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരടക്കമുള്ള പത്ത് പേരെയാണ് ബി.ജെ.പി ചടങ്ങിനെത്തിച്ചത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News