2018 June 18 Monday
ശത്രുവിനെപ്പോലും മിത്രമാക്കാനുള്ള ശക്തി സ്‌നേഹത്തിന് മാത്രമേയുള്ളൂ
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്

ബി.ജെ.പിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ ശശി തരൂര്‍ നിഷേധിച്ചു

ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. താന്‍ ബി.ജെ.പിയില്‍ ചേരാന്‍ പോകുന്നുവെന്ന കിംവദന്തികള്‍ അസ്ഥാനത്താണെന്നും അതു സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂര്‍ അടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേരാന്‍ പോകുന്നുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെത്തുടര്‍ന്ന് ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്.

കോടിയേരിയുടെ പ്രസ്താവനയെ നിഷേധിച്ചു കൊണ്ട് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സനും രംഗത്തെത്തി. കേരളത്തില്‍ നിന്ന് ഒരു എസ്.എം കൃഷ്ണയോ ജാഫര്‍ ശരീഫോ ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു വേണ്ടി പ്രചാരണത്തിന് എത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.